അഭിമുഖത്തിലാണ് 2008ല്‍ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്. ബോളിവുഡ് സിനിമയായ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കര്‍ പീഡന ശ്രമം നടത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന് ശേഷം തനുശ്രീ ദത്ത ജീവിതത്തില്‍ നേരിട്ട വിഷമതകളെ കുറിച്ച് തുറന്ന് പറയുകയാണ് മൂത്ത സഹോദരി ഇഷിത ദത്ത.
2012ല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയവരാണ് തനുശ്രീയും മൂത്ത സഹോദരി ഇഷിതയും. ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം അത്ര എളുപ്പമായിരുന്നില്ല തനുശ്രീയുടെ ജീവിതമെന്നാണ് ഇഷിത പറഞ്ഞത്. ” എനിക്ക് തനുശ്രീയുടെ കേസിനെ കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍, ആ ദിവസത്തെക്കുറിച്ച് അറിയാം. അന്ന് പോലീസ് എത്തിയില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാവുമായിരുന്നു. നിങ്ങളും ആ ആക്രമണത്തിന്റെ വീഡിയോ കണ്ടിരിക്കുമല്ലോ. പോലീസ് സമയത്ത് എത്തിയിരുന്നില്ലെങ്കില്‍ അക്രമികള്‍ അവളുടെ കാറിന്റെ ചില്ല് പൂര്‍ണമായി അടിച്ചു തകര്‍ക്കുമായിരുന്നു.
തനുശ്രീ ഉന്നയിച്ച ആരോപണങ്ങള്‍ നമ്മളെല്ലാം കേട്ടതാണ്. അത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതാണല്ലോ. നിര്‍ഭാഗ്യവശാല്‍ ആളുകള്‍ക്ക് അന്നത് മനസ്സിലായില്ല. ആരും അതിന് ചെവി കൊടുത്തില്ല. എന്നാല്‍, ഇന്ന് ഇത്തരം കാര്യങ്ങള്‍ക്കെതിരേ തുറന്നു സംസാരിക്കേണ്ടതും അതിന് പിന്തുണ നല്‍കേണ്ടതും തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു മുന്നേറ്റവും ഒരാളില്‍ നിന്നു മാത്രം തുടങ്ങില്ല. ഇന്ന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരായ അഭിനേതാക്കളും പിന്തുണയുമായി വന്നിട്ടുണ്ട്. പീഡനങ്ങള്‍ ഒരു ഗുരുതര പ്രശ്‌നമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് കാര്യങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ സന്നദ്ധരാണ്. അതാണ് ഇതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ മാറ്റം.
ഞാന്‍ സിനിമാരംഗത്ത് വരാനുള്ള പ്രധാന കാരണം തനുശ്രീയാണ്. എനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കി. ഇന്ന് ഒരുപാട് സ്ത്രീകള്‍ അവളെ മാതൃകയാക്കുന്നു. അവളുടെ പോരാട്ടത്തില്‍ അഭിമാനം കൊള്ളുന്നു. അവളെപ്പോലെ എനിക്ക് സിനിമാരംഗത്ത് നിന്ന് മോശപ്പെട്ട അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍, പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊരു കളങ്കമാണ്. മറക്കാന്‍ പറ്റാത്തൊരു അനുഭവമാണ്.” ഇഷിത പറഞ്ഞു.
ishitha dutta about thanusree dutta