ദിയയുടെ വിവാഹ ശേഷം കൃഷ്ണകുമാറിന്റെ വീട്ടിൽ പുതിയ ഒരു വിശേഷം കൂടി എത്താൻ പോകുകയാണെന്നാണ് വിവരം. ഇഷാനിയനോ അഹാനയാണോ ഇനി വിവാഹം കഴിക്കാൻ പോകുന്നത് എന്ന ചർച്ചയുണ്ട്. എന്നാൽ ഇതിൽ ഒരാൾ പ്രണയത്തിലാണ് എന്നാണ് പറയുന്നത്. അത് മറ്റാരുമല്ല ഇഷാനിയാണ്. കഴിഞ്ഞ ദിവസം ഇഷാനിയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ പങ്കുവെച്ചിരുന്നു.

നേരത്തെയും തന്റെ പങ്കാളി എന്ന് പറഞ്ഞ് പല അവസരത്തിലും ഇഷാനി പരിചയപ്പെടുത്തിയ അര്‍ജുന്‍ നായര്‍ക്കൊപ്പമാണ് വീഡിയോ. സിന്ധുവിന്റെയും അഹാനയുടെയും വായയിൽ നിന്ന് ഇടയ്ക്ക് ആ പേര് വീണിട്ടുണ്ട്. അതിനാൽ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു പുതിയ വീഡിയോ. ഇഷാനിയുടെ പുതിയ വീഡിയോയില്‍ ഇന്നത്തെ ജിം വര്‍ക്കൗട്ട് എങ്ങനെയായിരുന്നു എന്നതാണ് കാണിക്കുന്നത്.

ഒരു നൂറ് കിലോ ഭാരമുള്ള ലെഗ് പ്രസ്സ് മെഷിന് മേലെ 70 കിലോ ഭാരമുള്ള അര്‍ജുനും കയറി ഇരുന്നിരിക്കുന്നു, ട്രെയിനറുടെ നിര്‍ദ്ദേശപ്രകാരം ഇഷാനി അത് പുഷ് ചെയ്യുന്നതാണ് വീഡിയോ.

അതേസമയം ഇതൊന്നുമല്ല ആരാധകരുടെ കണ്ണുടക്കിയത്, അതിന് മുകളില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അര്‍ജുന്‍ ഇഷാനിയെ നോക്കുന്ന ആ നോട്ടമായിരുന്നു എല്ലാത്തിനും കാരണം.

‘അവന്റെ ആ നോട്ടത്തില്‍ എല്ലാമുണ്ട്’ എന്നായിരുന്നു ഈ വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.

ഇതോടെ ഇഷാനിയും അർജുനും പ്രണയത്തിലാണ് എന്നാണ് ചിലർ വെളിപ്പെടുത്തുന്നത്. മാത്രമല്ല ഇപ്പോൾ ദിയയുടെ വിവാഹം കഴിഞ്ഞ നിലയ്ക്ക് ഇഷാനിയുടെ വിവാഹവും ഉടൻ തന്നെ ഉണ്ടാവുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.