മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ആദ്യ മരുമകൻ അശ്വിൻ ഗണേശ് ആണ്. ദിയയുടെ ഭർത്താവായ അശ്വിൻ ഗണേശ് സോഫ്റ്റ്വെയർ എഞ്ചിനീയറാണ്.
അഹാനയുടെ വിവാഹമായിരിക്കുമോ അടുത്തതെന്ന ചോദ്യം ദിയയുടെ വിവാഹ സമയത്ത് വന്നിരുന്നെങ്കിലും ഇപ്പോഴുണ്ടാകില്ലെന്നാണ് വിവരം. എന്നാൽ ഇഷാനിയുടെ വിവാഹമാണ് ചർച്ചയാകുന്നത്.
അഹാന പ്രണയം, വിവാഹം തുടങ്ങിയ സ്വകാര്യ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറേയില്ല. അഹാനയുടെയും ദിയയുടെയും അനിയത്തി ഇഷാനി കൃഷ്ണയും ഇതേ രീതിയാണ് പിന്തുടരുന്നത്. ചേച്ചിയെ പോലെ വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായിത്തന്നെ സൂക്ഷിക്കാൻ ഇഷാനി ആഗ്രഹിക്കുന്നു.
ഇഷാനി പ്രണയത്തിലാണെന്നും പ്രണയിക്കുന്നത് ആരെയാണെന്നുമൊക്കെ സോഷ്യൽ മീഡിയ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അർജുൻ എന്നാണ് തന്റെ സുഹൃത്തെന്ന് പറഞ്ഞ് ഇഷാനി വീഡിയോകളിൽ പരിചയപ്പെടുത്താറുള്ള യുവാവ്. ഇത് ഇഷാനിയുടെ ബോയ്ഫ്രണ്ടാണെന്ന വാദം ശക്തമാണ്. എന്നാൽ ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇഷാനിയുടെ പ്രണയം പരസ്യമായ രഹസ്യമാണെന്നാണ് ഫോളോവേഴ്സ് പറയാറുള്ളത്.
അതേസമയം ഇപ്പോഴിതാ ഇത് സത്യമാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ദിയയെ പോലെ തന്നെ ഇഷാനിയുടെ വിവാഹവും ഉറപ്പിച്ചോ എന്നുള്ളതാണ് ഇപ്പോഴത്തെ ചർച്ച. രഹസ്യവിവഹം നടന്നോ എന്നുള്ള ചോദ്യങ്ങളും ഉയരുകയാണ്. അതിനു കാരണം മറ്റൊന്നും അല്ല ചുമന്ന ഹാരം കഴുത്തിൽ അണിഞ്ഞുനിൽക്കുന്ന ഇഷാനിയും സുഹൃത്ത് അർജുൻ നായരും ആണ് വിഡിയോയിൽ ഉള്ളത്. അടുത്ത സുഹൃത്തുക്കൾ ആണ് ഇവർ എങ്കിലും പ്രണയത്തിൽ ആണെന്ന് സൂചന ഇടയ്ക്കിടെ ഇവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകൾ ആരംഭിച്ചത്. അഞ്ചാം മാസത്തെ ചടങ്ങുകൾക്കു ഇടയിൽ അശ്വിന്റെയും ദിയയുടെയും കഴുത്തിൽ കിടന്ന് ചുമന്ന മാല ഇരുവരും അണിഞ്ഞതായി കാണുന്നത്. എന്താണ് ഇഷാനിയുടെയും അര്ജുന്റെയും വൈറൽ വീഡിയോയുടെ യാതാർഥ്യം എന്ന് തേടിയപ്പോഴാണ് ഈ സംഭവം മനസിലായത്. മാത്രമല്ല ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ഇവരുടെ വീഡിയോ ആണ് വൈറലാകുന്നത്. അല്ലാതെ അതൊരു ആചാരമോ ഇവരുടെ വിവാഹം നടന്നതോ അല്ലെന്നാണ് ആരാധകർ പറയുന്നത്.