ദിയയുടെ വളകാപ്പ് ചടങ്ങിൽ തിളങ്ങി ഇഷാനിയും അർജുനും; അടുത്ത വിവാഹം ഇഷാനിയുടേത് തന്നെയാണോ? എന്ന് ആരാധകർ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മറ്റ് സഹോദരിമാരെ പോലെ എപ്പോഴും ഇഷാനി വീഡിയോകൾ പങ്കുവെക്കാറില്ല. ഇടയ്ക്ക് വെച്ച് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും പിന്നീട് താരം സിനിമയിലേയ്ക്ക് എത്തിയിരുന്നില്ല. ഇപ്പോൾ ഫോട്ടോഷൂട്ടുകളും ആഡുകളും മറ്റുമായി കരിയർ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇഷാനി.

കഴിഞ്ഞ ദിവസം ആയിരുന്നു ഇഷാനിയുടെ സഹോദരിയായ ഓസി എന്ന ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങ്. വളകാപ്പിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം കുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം ഷെയർ ചെയ്തു കഴിഞ്ഞു. ആ രണ്ട് ദിവസത്തെ വിശേഷങ്ങൾ എല്ലാം കോർത്തിണക്കിയാണ് സിന്ധു കൃഷ്ണയുടെ വീഡിയോ. ഏഴാം മാസത്തെ വളകാപ്പ് ചടങ്ങിന് അത്യാവശ്യം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്തിരുന്നു. ആ തിരക്കുകൾക്കിടയിലും സിന്ധു കൃഷ്ണ വ്ളോഗ് എല്ലാം എടുത്തു.

വളകാപ്പ് ചടങ്ങിന്റെ ദിവസം ഉച്ചയ്ക്കുള്ള ഭക്ഷണം സിന്ധുവിന്റെ സുഹൃത്ത് ഹസീന തിരുനെൽവേലിയിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരികയായിരുന്നു. മട്ടൻ ബിരിയാണിയും മട്ടൻ സാമ്പാറും അടക്കം ഒരുപാട് വിഭവങ്ങളായി ആയിരുന്നു ഹസീന എത്തിയത്. കുടുംബത്തിൽ എല്ലാവരും ഒത്തു ചേർന്നതിന്റെ സന്തോഷവും വീഡിയോയിൽ കാണാമായിരുന്നു. കൃഷ്ണ കുമാറിന്റെ നാല് മക്കളും, മരുമകൻ അശ്വിനും ഒപ്പം ഇഷാനി കൃഷ്ണയുടെ സുഹൃത്ത് അർജുന്റെ സാന്നിധ്യവും സിന്ധു കൃഷ്ണയുടെ വീഡിയോയിൽ കാണാം.

ചടങ്ങുകളിലെല്ലാം അർജുൻ സജീവമായിരുന്നു. എന്നാൽ ഇഷാനി പങ്കുവച്ച വീഡിയോയിൽ എവിടെയും അർജുന്റെ മുഖം കാണിക്കുന്നില്ല. വളകാപ്പ് ചടങ്ങുകൾ എല്ലാം വളരെ ഭംഗിയായി കഴിഞ്ഞതും, കുടുംബത്തിൽ എല്ലാവരും അത് എത്രമാത്രം ആസ്വദിച്ചു എന്നും സിന്ധു കൃഷ്ണയുടെ വീഡിയോയിൽ കാണാം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായും എത്തിയിരിക്കുന്നത്. അടുത്ത വിവാഹം ഇഷാനിയുടേത് തന്നെയാണോ?, അതിനുള്ള സൂചനയാണോ ഇത്, അടുത്ത വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയോ എന്നെല്ലാം ചിലർ ചോദിക്കുന്നുണ്ട്.

പലപ്പോഴും ഇഷാനിയുടെ പ്രണയത്തെ കുറിച്ചുള്ള വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇഷാനി പ്രണയത്തിലാണെന്നും പ്രണയിക്കുന്നത് ആരെയാണെന്നുമൊക്കെ സോഷ്യൽ മീഡിയ തന്നെ പറയാറുണ്ട്. അർജുൻ എന്ന് പറഞ്ഞ് ഇഷാനി പലപ്പോഴും പരിചയപ്പെടുത്താറുള്ള താരപുത്രിയുടെ സുഹൃത്ത് ഇഷാനിയുടെ ബോയ്ഫ്രണ്ട് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബത്തിന്റെ പോസ്റ്റുകളിൽ നിന്നും വീഡിയോകളിൽ നിന്നും ഇഷാനിയുടെ ബോയ്ഫ്രണ്ടിനെക്കുറിച്ചുള്ള സൂചനകൾ ആരാധകർക്ക് ലഭിക്കുന്നുണ്ട്.

നേരത്തെ ഇഷാനിയുടെ വീഡിയോയിലേത് പോലെ സിന്ധു കൃഷ്ണയുടെ പല വ്ലോഗിലും അശ്വിന്റെ സാന്നിധ്യമുണ്ട്. സിന്ധു കൃഷ്ണയുടെ വീട്ടിൽ അടുക്കള പുതുക്കിപ്പണിഞ്ഞിരുന്നു. ഇത് ചെയ്തത് അർജുന്റെ ഇന്റീരിയർ ഡിസെെൻ കമ്പനിയാണ്. ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസെെൻ കമ്പനിയാണ് അർജുന്റേത്. ഈ കമ്പനിയുടെ സഹ സ്ഥാപകൻമാരിൽ ഒരാളാണ് അർജുൻ. പ്രെെവറ്റ് ജീവിതമാണ് അർജുൻ ആഗ്രഹിക്കുന്നത്. അപൂർവമായി ഇഷാനിയുടെ വ്ലോഗുകളിലും പോസ്റ്റുകളിലും അർജുനെ കാണാറുള്ളൂ.

അതേസമയം ഇഷാനിയുടെ കുടുംബവുമായി അടുത്ത ബന്ധവുമുണ്ട്. അഹാനയുമായും അടുത്ത സൗഹൃദം അർജുനുണ്ട്. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേശ്. അതുകൊണ്ട് തന്നെ താര കുടുംബത്തിലേയ്ക്ക് വരുന്ന രണ്ടാമത്തെ മരുമകൻ ഇന്റീരിയർ ഡിസൈനറായിരിക്കുമോയെന്നാണ് ആരാധകർ പലപ്പോഴും ചോദിക്കുന്നത്. കോളജ് കാലം മുതലാണ് അർജുനുമായുള്ള ഇഷാനിയുടെ സൗഹൃദം ആരംഭിക്കുന്നത്. ഇടയ്ക്ക് അർജുനൊപ്പമുള്ള ചിത്രങ്ങൾ ഇഷാനി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

അതേസമയം, കഴിഞ്‍ ദിവസമായിരുന്നു ദിയയുടെ വളകാപ്പ് ചടങ്ങ് നടന്നത്. സ്‌പെഷ്യൽ പൂജയും ബേബി മൂണും കഴിഞ്ഞതിന് ശേഷമായി വളകാപ്പ് നടത്തിയിരിക്കുകയാണ് ദിയയും അശ്വിനും. കല്യാണം മുതൽ ജീവിതത്തിലെ എല്ലാ ചടങ്ങുകളും സ്വന്തമായി പ്ലാൻ ചെയ്ത് നടത്തുന്നവരാണ് ഇവർ. ദ ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ ചെറിയൊരു വീഡിയോ പങ്കുവെച്ചത്. സ്വന്തം ബ്രാൻഡിലെ ആഭരണങ്ങളായിരുന്നു ഇത്തവണ ദിയ അണിഞ്ഞത്. വിവാഹത്തിനും പൂജയ്ക്കുമായി അണിയിച്ചൊരുക്കിയവർ തന്നെയാണ് ഇത്തവണയും ഒരുക്കാനെത്തിയത്. വളകാപ്പ് എന്ന് രണ്ട് ഭാഗങ്ങളിലുമായെഴുതിയ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ദിയയുടെ എൻട്രി.

വിവാഹം പോലെ ആഘോഷമായിരുന്ന ചടങ്ങിന്റെ വിശേഷങ്ങൾ വ്ലോഗായി താരപുത്രി പങ്കിട്ടിരുന്നു. എല്ലാം കൊണ്ടും ദിയയുടെ വിവാഹത്തേക്കാൾ മനോഹരമായിരുന്നു വളകാപ്പ് ചടങ്ങ് എന്നായിരുന്നു കമന്റുകൾ. പിന്നാലെ ദിയ കയ്യിൽ അണി‍ഞ്ഞിരുന്ന മെഹന്തിയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഒരുപാട് മെഹന്ദി ആർട്ടിസ്റ്റുകളുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും ടാലന്റഡുമാണ്. പക്ഷെ അവർ എനിക്ക് സാംപിളായി ഇട്ട് തന്നതും അവരുടെ പേജിൽ‌ കണ്ടതുമായ ഡിസൈനുകൾക്ക് മുമ്പ് ഞാനിട്ട ഡിസൈനുകളുമായൊക്കെ സാമ്യമുണ്ടായിരുന്നു.

പക്ഷെ വളകാപ്പിന് ഞാനിട്ട മെഹന്ദി ഡിസൈൻ എനിക്ക് മനോഹരമായി ഇ‌ട്ട് തന്നത് ഹെന്ന ബൈ സുമി എന്ന പെൺകുട്ടിയായിരുന്നു. ചലഞ്ചിങ്ങായൊരു ഡിസൈനായിരുന്നു സുമിക്ക് ഞാൻ നൽകിയത്. ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായിരുന്നു ഡിസൈൻ. കുട്ടി കൃഷ്ണന്റെ മുഖം അലമ്പാക്കുമോ എന്നുള്ള ടെൻഷൻ എനിക്കുണ്ടായിരുന്നു. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല.

വളരെ മനോഹരമായി മുഖത്തിന്റെ ആകൃതി അതുപോലെ ഭംഗിയായി വരച്ചിരുന്നു. അധികം സമയം എടുക്കാതെ വളരെ പെട്ടന്ന് മെഹന്ദി ഇടുകയും ചെയ്തു. ഞാൻ കൊടുത്തത് ഒരു ഗുജറാത്തി ഡിസൈൻ ആയിരുന്നു എന്നാണ് ദിയ പറഞ്ഞത്. മെഹന്ദി ചിത്രങ്ങൾ വൈറലായതോടെ കുഞ്ഞിന്റെ ലിംഗ നിർണ്ണയം ദിയ നടത്തിയോ എന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ.

ആൺകുഞ്ഞ് പിറക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാകും ദിയ കയ്യിൽ ഉണ്ണി കണ്ണനെ തന്നെ വരച്ചതെന്നും ആരാധകർ പറയുന്നു. ഇന്ത്യയിൽ ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണ്ണയം നടത്താൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ വിദേശത്ത് പോയാൽ എല്ലാവർക്കും കുഞ്ഞിന്റെ ജെന്റർ മനസിലാക്കാനും ജെന്റർ റിവീലിങ് ചടങ്ങ് നടത്താനും സാധിക്കും. ഗർഭ കാലത്തിന്റെ തുടക്കത്തിൽ വിദേശത്ത് ദിയ പോയതുകൊണ്ട് കൂടിയാണ് ആരാധകരിൽ സംശയം ബലപ്പെട്ടത്. അടുത്തിടെ ചെന്നൈ ട്രിപ്പ് നടത്തിയപ്പോൾ ദിയയ്ക്ക് ആൺകുഞ്ഞ് പിറക്കുമെന്നാണ് ഒരു ജ്യോത്സ്യൻ പ്രവചിച്ചത്. ഇതെല്ലാം കൂട്ടിക്കുഴച്ചാണ് ആരാധകർ കമന്റ് രേഖപ്പെടുത്തുന്നത്.

കുർത്തിയായിരുന്നു അശ്വിന്റെ വേഷം. യാര്, യാരോട് എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും പോസ് ചെയ്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. അശ്വിൻ ഗണേഷും ദിയയുടെ പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിരുന്നു. ജൂലൈയിലാണ് ഡേറ്റ് പറഞ്ഞിട്ടുള്ളത്. ഡെലിവറി പെയ്ൻ എന്നത് മാറ്റിനിർത്തിയാൽ ബാക്കിയെല്ലാത്തിനും ഞാൻ റെഡിയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ഇഞ്ചക്ഷൻ വരെ പേടിയാണ് ഓസിക്ക്. ഈ അവസ്ഥയും കൂളായി നേരിടാൻ അവൾക്ക് കഴിയുമെന്നാണ് കരുതുന്നത്. അവളായിട്ട് സിസേറിയനൊന്നും ഓപ്റ്റ് ചെയ്യില്ല. നാച്ചുറലായി നടക്കുകയാണെങ്കിൽ അതല്ലേ നല്ലത് എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

അതേസമയം, തന്റെ ഗർഭകാലത്തിന്റെ തുടക്കത്തെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു. അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു.

ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിയ്ക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നുവെന്ന് ദിയ പറയുമ്പോൾ എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയിൽ പറഞ്ഞത്.

അതേസമയമം, ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകളെല്ലാം തന്നെ വൈറലായിരുന്നു. അശ്വിന്റെ അമ്മയായിരുന്നു ചടങ്ങിന് മുൻകൈ എടുത്തത്. രണ്ട് ദിവസങ്ങളിലായാണ് ചടങ്ങ് നടത്തിയത്. ഗർഭിണിയാവുമ്പോൾ സൗന്ദര്യം കൂടുമല്ലോ, ദൃഷ്ടി പെടാതിരിക്കാനാണ് ഈ പൂജ. കളർഫുൾ സാരിയും ആഭരണങ്ങളുമൊക്കെയായി അതീവ സുന്ദരിയായാണ് ദിയ എത്തിയത്. രണ്ടാമത്തെ ദിവസമായപ്പോൾ കറുത്ത സാരിയായിരുന്നു അണിഞ്ഞത്. കറുപ്പാണ് രണ്ടാം ദിവസം ഇടേണ്ടത്, അതാണ് ആ കളർ തിരഞ്ഞെടുത്തതെന്ന് ദിയ പറഞ്ഞിരുന്നു.

60 പവനോളമായിരുന്നു രണ്ട് ദിവസങ്ങളിലായി ദിയ അണിഞ്ഞത്. കല്യാണത്തിന് മേക്കപ്പ് ചെയ്തത് ശരിയായില്ല എന്ന കമന്റ് കേട്ടിരുന്നു. ഇത്തവണ അത് പരിഹരിക്കണമെന്നായിരുന്നു മേക്കപ്പിനിടെ ദിയ പറഞ്ഞത്. എന്തായാലും അണിഞ്ഞൊരുങ്ങി നിറഞ്ഞ് നിൽക്കണം, എല്ലാം ആന്റി പറയുന്നത് പോലെ തന്നെയെന്നും ദിയ പറയുന്നുണ്ടായിരുന്നു. മീനമ്മയ്‌ക്കൊപ്പമായിരുന്നു സാരി വാങ്ങാൻ പോയത്. മടിസാർ സാരി തിരഞ്ഞെടുത്തതിന്റെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു മീനമ്മ ദിയയോടൊപ്പം ഷോപ്പിലേക്ക് പോയത്.

മീനമ്മയേയും ദിയയേയും ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു ആരാധകർ പങ്കുവെച്ചത്. രണ്ട് ലക്ഷത്തിലധികം പേരായിരുന്നു പുതിയ വീഡിയോ കണ്ടത്. ദിയ ഭാഗ്യവതിയാണ്. അശ്വിന്റെ അമ്മ മകളെപ്പോലെയാണ് കെയർ ചെയ്യുന്നത്. മീനമ്മയാണ് കൂടുതൽ എക്‌സൈറ്റഡ് എന്ന് തോന്നുന്നു, ദിയയുടെ പ്രഗ്നൻസി ഗ്ലോ ശരിക്കും അറിയാനുണ്ട്. അശ്വിന്റെ വീട്ടിലെ ആചാരപ്രകാരം ഒരുങ്ങിയപ്പോൾ സന്തോഷമായി. രണ്ട് ഫാമിലിയേയും ചേർത്ത് മുന്നോട്ട് പോവുക. എന്നും ഈ സന്തോഷം ജീവിതത്തിലുണ്ടാവട്ടെ തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

രണ്ടാം ദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു. പഴയ ആചാരങ്ങൾക്ക് പിന്നിലെല്ലാം ഒരു ശാസ്ത്രമുണ്ട്. അതിനെ വന്ദിക്കുന്നു. എന്നും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

Vijayasree Vijayasree :