അന്നും ഇന്നും തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. മലയാളത്തിൽ പുരുഷ സൂപ്പർ സ്റ്റാറുകൾക്കൊപ്പം എന്നതുപോലെ ഉയർന്നുവന്നു കൊണ്ടിരുന്ന മഞ്ജു വാര്യർ വിവാഹത്തോടെ സിനിമ അഭിനയം അവസാനിപ്പിച്ചു.
ഒരു സൂപ്പർ സ്റ്റാറുകളുടെ പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു അന്ന് മഞ്ജു വാര്യർ. ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തം സ്ഥാനം നിർണയിച്ചു കഴിഞ്ഞിരുന്നു മഞ്ജു വാര്യർ അപ്പോൾ.
ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു നടത്തിയത്. സിനിമ പോലൊരു ലോകത്ത് നാൽ പതിറ്റാണ്ടുകളോളം പിടിച്ചു നിൽക്കുക, അതും മുൻനിര നായികയായി നിലനിൽക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല, അഭിനയത്തിൽ മാത്രമല്ല ഫിറ്റ്‌നസിലും പുലിയാണെന്ന് തെളിയിച്ച താരത്തിന്റെ സഞ്ചാരം താൻ ആഗ്രഹിച്ച ജീവിതം നയിച്ചുകൊണ്ടാണ്. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു ആരാധകർക്കിടയിൽ എത്തിയത്. എല്ലാം ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഒരു സാധാരണ ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവന്‍ എന്ന മനുഷ്യന്റെ മകളായി പിറന്ന്, ഇന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും അടിച്ചു കേറി വരികയാണ് മഞ്ജു വാര്യർ. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മഞ്ജു പരമാവധി സജീവമാകാറുണ്ട്.
ഇഷ്‌ടമുള്ള ഒരു കാര്യം കണ്ടാൽ ലൈക്ക് അടിക്കാതെ പോകില്ല മഞ്ജു. അത് ചിലപ്പോൾ പ്രിയപ്പെട്ടവരുടെ പോസ്റ്റ് ആകാം, രസമുള്ള ഒരു തമാശയാകാം. ഇപ്പോൾ മഞ്ജു ലൈക്ക് അടിച്ച ചിത്രങ്ങൾ ഒന്നിൽ ഉള്ളത് പുഴക്കരയിൽ ദർശനം നൽകുന്ന ‘സ്വാമിയാണ്’
സ്വാമിയേ കണ്ടാൽ മഞ്ജു വാര്യരുടെ അതേ ഛായ. ധ്യാന നിമഗ്നനായി ഇരിക്കുകയാണ് അദ്ദേഹം. പുഴക്കരയിലെ ദർശനത്തിന് പ്രത്യേകം സമയവും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ പത്തര മുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് സമയം. ഇതിനിടെ ഉച്ചയൂണിന് പന്ത്രണ്ടര മുതൽ മൂന്നു മണി വരെ ലഞ്ച് ബ്രേക്ക് കൂടിയുണ്ട്. ബ്രേക്ക് ആണല്ലോ കൂടുതൽ എന്ന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നു. കക്ഷി മഞ്ജുവിന്റെ സ്വന്തം ജ്യേഷ്‌ഠൻ മധു വാര്യരാണ്…
ജീൻസും ടി-ഷർട്ടും ധരിച്ച് പുഴക്കരയിൽ ഇരുന്നു ധ്യാനിക്കുന്ന തന്റെ ചിത്രവുമായാണ് മധു വാര്യരുടെ വരവ്. ‘ദർശനത്തിനായി ക്യൂ പാലിക്കുക. ദർശന സമയം 10:30 AM to 5:00 PM’ എന്നാണ് ക്യാപ്‌ഷൻ. ‘സ്വാമി മധുവാനന്ദ തിരുവടികൾ’, ‘നിങ്ങൾ അവിടെ ഇരിക്ക്.. ഞാൻ ദർശനത്തിന്നുള്ള ആളുകളെ സെറ്റ് ആക്കിയിട്ട് വരാം’ എന്നെല്ലാം രസകരമായ കമന്റുകളും വായിക്കാം. മഞ്ജുവിന് പിന്നാലെ സഹോദരനും മലയാള സിനിമയിൽ പ്രവേശിച്ചിരുന്നു.
നടനായും സംവിധായകനായുമെല്ലാം മധു വാര്യർ സിനിമയിൽ പല റോളുകളിൽ നിറഞ്ഞു. സ്കൂൾ കലോത്സവ വേദികളിൽ നിന്നും കലാതിലകപട്ടം സ്വന്തമാക്കിയ മഞ്ജു വാര്യർ, സല്ലാപം സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു. മഞ്ജു സിനിമയിൽ നിന്നും ആദ്യപകുതി അവസാനിപ്പിച്ചു പിന്മാറിയ ശേഷമാണ് ചേട്ടൻ മധു അഭിനയ രംഗത്തു കടക്കുന്നത്. കൂട്ടത്തിൽ മായാമോഹിനി എന്ന സിനിമയിൽ മധു വാര്യർ നിർമാതാവ് കൂടിയാണ്.
ഇതിൽ ഒരു ഐ.പി.എസ്. ഓഫീസറുടെ വേഷം ചെയ്തു അതിനു ശേഷം ഒരു പതിറ്റാണ്ടോളം മധു വാര്യർ സിനിമയിൽ നിന്നും വിട്ടുനിന്നു. 2022ൽ മഞ്ജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടായിരുന്നു മടക്കം. സഹോദരങ്ങളായ മഞ്ജുവും മധുവും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ സിനിമയ്ക്ക്. അതിനു ശേഷം മധു വാര്യർ പുതിയ ചിത്രങ്ങൾ ഏതും പ്രഖ്യാപിച്ചിട്ടില്ല.
മഞ്ജു ഇന്ന് തിരക്കുള്ള ഒരു താരമാണ്. സ്വന്തം കഴിവില്‍ അപാരമായ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു അവർക്ക്. ദിലീപുമായി ബന്ധം വേർപെടുത്തിയ ശേഷം സിനിമയിലെ രണ്ടാം വരവോടുകൂടിയാണ് അവര്‍ ഇന്ന് കാണുന്നതെല്ലാം സമ്പാദിച്ചത്.
അതുകൊണ്ടുതന്നെയാണ് കേരളത്തിലെ യഥാത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മഞ്ജുവാര്യര്‍ വിലയിരുത്തപ്പെടുന്നത്. പുരുഷ വിദ്വേഷത്തിന്റെ ടോക്സിക്ക് ഫെമിനിസമല്ല, ആരോടും വെറുപ്പില്ലാത്ത ഹ്യൂമനിസത്തിന്റെ മാതൃകയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്.
തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായാണ് മഞ്ജുവിന്റെ ജനനം. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തുണ്ടാക്കിയതായിരുന്നു എന്റെ ചിലങ്ക എന്ന് മഞ്ജു എഴുതിയത് അതുകൊണ്ടാണ്. പക്ഷേ കത്തിനില്‍ക്കുന്ന സൂര്യന്‍ അസ്തമിച്ചതുപോലെയായിപ്പോയി വിവാഹത്തോടെയുള്ള മഞ്ജുവിന്റെ വിരമിക്കല്‍.
98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് അവര്‍ പൂര്‍ണ്ണമായും സിനിമയില്‍നിന്ന് മാറിനിന്നു. അവസാനം അഭിനയിച്ച ആറാം തമ്പുരാന്റെ സെറ്റില്‍വെച്ചു തന്നെ അവര്‍ ഒളിച്ചോടി സിനിമ മുടുങ്ങുമോ എന്നുവരെ നിര്‍മ്മാതാക്കള്‍ക്ക് ഭയമുണ്ടായിരുന്നു.
അന്ന് മലയാള സിനിമയില്‍ ഒന്നുമല്ലായിരുന്നു ദിലീപ്. ഒരു സാധാരണ നടന്‍ മാത്രം. വിവാഹത്തിനുശേഷം ദിലീപിന്റെ ചില വാക്കുകളും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പക്ഷേ പിന്നീട് മഞ്ജുവാര്യര്‍ എന്ന നടിയെ മാത്രമല്ല വ്യക്തിയെയം പിന്നെ പൊതുവേദികളില്‍ എവിടെയും കണ്ടില്ല. ഒരു അഭിമുഖം പോലും ആര്‍ക്കും കിട്ടിയില്ല.
നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ വീട്ടമ്മയില്‍ ഒതുങ്ങിപ്പോയ ജീവിതമായിരുന്നു അമ്മയുടേത് എന്ന് മഞ്ജു പലപ്പോഴായി പറഞ്ഞിരുന്നു. തനിയ്ക്കും ആ ഗാന്ധി ഉണ്ടാകരുതെന്ന് മഞ്ജു ആഗ്രഹിച്ചു. ഗുരുവായൂരിലെ ഒരു ഡാൻസ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവാര്യരും ദിലീപും തമ്മിൽ പിണക്കം ഉടലെടുത്തതെന്ന് സഹോദരൻ അനൂപിന്റെ ശബ്ദരേഖ അടക്കം പുറത്ത് വന്നിരുന്നു. നല്ല ഓഫർ വന്നാൽ താൻ ഡാൻസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിർത്തതോടെയാണ് അവർ തമ്മിൽ അകൽച്ച രൂക്ഷമായത്. ഒടുവിൽ 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്.
. 2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി.
ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു. ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി പിന്നിട് മഞ്ജു മാറുകയായിരുന്നു.