അടുത്ത 100 കോടി ചിത്രമിതാ…. കിടിലൻ ലുക്കിൽ പ്രണവ് മോഹൻലാലിൻറെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഫസ്റ്റ് ലുക്ക് !!

അടുത്ത 100 കോടി ചിത്രമിതാ…. കിടിലൻ ലുക്കിൽ പ്രണവ് മോഹൻലാലിൻറെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഫസ്റ്റ് ലുക്ക് !!

ആദി എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിർമ്മാണം കോടികളുടെ കളിക്കൂട്ടുകാരൻ ടോമിച്ചൻ മുളകുപാടമാണ്.

ഇത്രയും നല്ലൊരു ഹിറ്റ് കൂട്ടുകെട് ഒന്നിക്കുമ്പോൾ ഒരു ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞ ഒന്നും തന്നെ ആരും പ്രതീക്ഷിക്കുന്നില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് പതിനായിരത്തോളം ലൈക്കുകളും ഷെയറുകളും ഈ പോസ്റ്റ് നേടിയിട്ടുണ്ട്. പലരും ഇതിനകം തന്നെ പ്രണവിന്റെ ഈ ഫോട്ടോ ഡിപി ആക്കി കഴിഞ്ഞു.

കിടിലൻ ലുക്കിലാണ് പോസ്റ്ററിൽ പ്രണവ് പ്രത്യക്ഷപ്പെടുന്നത്. സ്യുട്ട് ധരിച്ച് ഫൈറ്റ് ചെയ്യാൻ തയ്യാറായിരിക്കുന്നു രീതിയിലാണ് പ്രണവിന്റെ നിൽപ്പ് തന്നെ. പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന കിടിലൻ ആക്ഷൻ രംഗംങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്.

Irupathiyonnam Noottand first look

Abhishek G S :