ഇരുപത്തിയൊന്നാം നൂറ്റാണ്ട് POSTER REVIEW – ഇതാവുമോ സിനിമ കഥ ?!

ഇരുപത്തിയൊന്നാം നൂറ്റാണ്ട് POSTER REVIEW – ഇതാവുമോ സിനിമ കഥ ?!

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ‘ഇരുപതാം നൂറ്റാണ്ടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. മിക്ക സെലിബ്രിറ്റികളും അത് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്‌തു. ഒരു പക്ഷെ ബിലാലിന് ശേഷം ഇത്രയധികം സെലിബ്രിറ്റികൾ അവരുടെ ഒഫീഷ്യൽ പേജിലൂടെ ഷെയർ ചെയ്‌ത മറ്റൊരു സിനിമ പോസ്റ്റർ മലയാളത്തിൽ ഉണ്ടാകില്ല. സ്റ്റൈലിഷ് ലുക്കിൽ പ്രണവ് ഒരു “ചൈനീസ് കുങ്‌ഫു ഫൈറ്റ് സ്റ്റിക്ക്” പിടിച്ചു നിൽക്കുന്ന ഒരു സാധാരണ പോസ്റ്ററാണിത്. എന്നാൽ അതിൽ ഒളിപ്പിച്ച ഒരു കഥ തന്നെയുണ്ട് !! നമുക്ക് നോക്കാം…

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഥ പുറത്ത് !! വീഡിയോ കാണാം..

ഒരു ത്രില്ലർ മാത്രമാണോ ഇത് ?! അല്ലെന്നു തന്നെയാണ് ഞങ്ങൾ പറയുന്നത്. നല്ല ഒരു പ്രണയവും ചിത്രം പറയുന്നുണ്ട് എന്ന് വ്യക്തമാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഒന്ന് ശ്രദ്ധിക്കുക. പ്രണയത്തെ സൂചിപ്പിക്കുന്ന ഹൃദയ ചിഹ്നങ്ങൾ പലയിടത്തും കാണാൻ സാധിക്കും. റേച്ചൽ ഡേവിഡ് എന്ന പുതുമുഖ നടിയാണ് ചിത്രത്തിൽ പ്രണവിന്റെ നായികയായെത്തുന്നത്. യാത്രയെ ഏറെ ഇഷ്ടപെടുന്ന ഒരാളാണ് പ്രണവ്. ഈ ചിത്രം കണ്ണുംപൂട്ടി പ്രണവ് കമ്മിറ്റ് ചെയ്യാൻ തന്നെ കാരണം യാത്രയും ഈ ചിത്രത്തിന്റെ കഥയുടെ ഭാഗമാണ് എന്നത് കൊണ്ടാണത്രേ !!

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരുപാട് പോലീസുകാർ പ്രണവിന്റെ പിന്നിൽ ഒരു തിരച്ചിലിൽ എന്ന പോലെ നടക്കുന്നതും കാണാൻ സാധിക്കും. ഇതും ഏറെ ദുരൂഹതകൾ നമ്മിൽ നിറക്കുന്നുണ്ട്. ഒരു ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ എന്നാണ് പോസ്റ്ററിലെ ആ ഒരു പോയിന്റ് സൂചിപ്പിക്കുന്നത്. രാമലീല എന്ന കിടിലൻ പൊളിറ്റിക്കൽ ത്രില്ലർ മലയാളികൾക്ക് സമ്മാനിച്ച അരുൺ ഗോപി വീണ്ടും ആ ജോണറിൽ ഒരു സിനിമ ചെയ്യുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഥ പുറത്ത് !! വീഡിയോ കാണാം..

ആക്ഷനും വലിയ പ്രാധാന്യം നൽകുന്ന സിനിമയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. ഈ ചിത്രത്തിനായി സർഫിങ്, ഷാവോലിൻ കുങ്‌ഫു, ജാപ്പനീസ് ആയുധ മുറകൾ എന്നിവ അഭ്യസിച്ചിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യ സിനിമയിൽ പാർക്കർ ഫൈറ്റിലൂടെ നമ്മെ ഞെട്ടിച്ച ആളാണ് പ്രണവ്. അഭിനയത്തിൽ ചെറിയ പോരായ്മകൾ ഉണ്ടായിരുന്നെങ്കിൽ പോലും ആ ചിത്രത്തിലെ ആക്ഷൻ രംഗംങ്ങളെ ആരും കുറ്റം പറഞ്ഞിരുന്നില്ല. ഇത്രയധികം സംഘട്ടന രംഗങ്ങളോട് താൽപര്യമുള്ള ഒരാളും ഇന്ത്യയിലെ ഏറ്റവും നല്ല ആക്ഷൻ കോറിയോഗ്രാഫറും ഒന്നിക്കുമ്പോൾ മലയാളം ഇന്നേ വരെ കാണാത്ത മിന്നൽ ആക്ഷൻ തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ചിത്രത്തിന്റെ ഫുൾ കാസ്റ്റിനെ കുറിച്ച് ഒരു സൂചന പോലും ഇത് വരെ പുറത്തു വന്നിട്ടില്ല. ചിത്രത്തിലെ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിട്ടുണ്ട് എന്നതിന് വലിയ തെളിവാണത്. ആദിയിൽ നിന്ന് വ്യത്യസ്തമായി ഒരു സ്റ്റൈലിഷ് അവതാറിലാണ് ചിത്രത്തിൽ പ്രണവ് എത്തുന്നത് എന്നതും പ്രതീക്ഷയേറ്റുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഥ പുറത്ത് !! വീഡിയോ കാണാം..

Irupathiyonnaam Noottaandu First Look Poster Review

Abhishek G S :