സൗഹൃദവും പാർട്ടിയും വേറെ, സുരേഷ് ​ഗോപിയ്ക്ക് വോട്ട് ചെയ്യില്ല; ഇർഷാദ് അലി

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഇർഷാദ് അലി. വലുതും ചെറുതുമായി നിരവധി ചിത്രങ്ങളിൽ ഇർഷാദ് വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സിപിഎം പാർട്ടി മെമ്പറായ താൻ പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറയുകയാണ് നടൻ. സിപിഎം അനുഭാവി ആയതിനാൽ തൃശൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്താണ് ഇർഷാദ് പ്രതികരിച്ചത്.

രാഷ്ട്രീയ നിലപാടുകൾ ഉള്ള ആളാണ്. ഞാൻ സിപിഎം പാർട്ടി മെമ്പർ ആണ്. പാർട്ടി മെമ്പറായ സ്ഥിതിയ്ക്ക് തൃശൂരിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ മാറി നിൽക്കില്ല. പക്ഷെ എന്റെ അൾട്ടിമേറ്റ് സിനിമയാണ് എന്ന് ഞാൻ പറയും. എങ്കിലും പാർട്ടി അങ്ങനെ പറഞ്ഞാൽ മത്സരിക്കും എന്നാണ്ഇർഷാദ് പറയുന്നത്.

സുരേഷ് ഗോപിയ്ക്ക് ആണോ വോട്ട് ചെയ്തത് എന്ന ചോദ്യത്തോട് അല്ല എന്നാണ് ഇർഷാദിന്റെ മറുപടി. സുരേഷേട്ടൻ എന്റെ നല്ല സുഹൃത്ത് ആണ്. സുരേഷേട്ടനോട് ഒരു പയ്യൻ സിനിമയുടെ കഥ പറഞ്ഞപ്പോൾ ഡിവൈഎസ്പിയുടെ കഥാപാത്രത്തിൽ ആരാണെന്ന് ചോദിച്ചു, തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ, അത് ഇർഷാദിനെ വെച്ചോ എന്ന് പറഞ്ഞു.

വരാഹം എന്ന സിനിമയിലും പുള്ളി പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. ഒരു ദിവസം അഭിനയിച്ചെങ്കിലും പിന്നെ പോകാൻ പറ്റിയില്ല. എന്നാൽ രാഷ്ട്രീയം വേറെ സിനിമ വേറെയാണ്. സുരേഷേട്ടൻ മത്സരിക്കുന്നുണ്ട്, വോട്ട് ചെയ്യണം എന്ന് പറഞ്ഞാൽ ഞാൻ ചെയ്യില്ല. എന്റെ രാഷ്ട്രീയം അതാണ് എന്നുമാണ് ഇർഷാദ് പറയുന്നത്.

Vijayasree Vijayasree :