ഹോളിവുഡ് ചലച്ചിത്ര പ്രേമികളുടെ പ്രിയങ്കരനാണ് ഇര്‍ഫാന്‍ ഖാന്‍ . ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം കൃത്യമായി എവിടെയാണെന്ന് ആർക്കും അറിയില്ല. എന്നാൽ , ട്യൂമര്‍ ബാധിച്ച് അതീവഗുരുതരമായി ചികിത്സയില്‍ കഴിയുകയാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന് ചില റിപ്പോർട്ടുകളുണ്ട്.
പക്വതയാർന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ ആരാധകർക്കായി സമ്മാനിച്ച നടനാണ് ഇര്‍ഫാന്‍ ഖാന്‍ . ആരാധകരെ വിഷമത്തിലാക്കിയാണ് ട്യൂമര്‍ എന്ന വാർത്ത പുറത്തുവരുന്നത്. ഇതിനിടെയാണ് ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മത്സരത്തില്‍ ഒരു അപൂര്‍വ്വ കാഴ്ച കണ്ടത്. കളി കാണാന്‍ ഗ്യാലറിയിലിരിക്കുന്ന വിഐപി കൂട്ടത്തില്‍ നടന്‍ ഇര്‍ഫാന്‍ ഖാന്‍.
തലയില്‍ തുണിയിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ ഇരുന്നത്. അത് ഇര്‍ഫാനൊന്നുമല്ലെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. പാക്കിസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം ഇര്‍ഫാന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കര്‍ ഇര്‍ഫാന്‍ സുഖമായിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി താരം ഉടന്‍ മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മര്‍ച്ചിലായിരുന്നു ഇര്‍ഫാന്‍ ഖാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗം ബാധിച്ചത്. ഇര്‍ഫാന്‍ തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. അതിനുശേഷം അദ്ദേഹം ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയി.