നടൻ ഇർഫാൻഖാൻ തീവ്രപരിചരണ വിഭാഗത്തിൽ

ബോളിവുഡ് നടൻ ഇർഫാൻഖാൻ ആശുപത്രിയിൽ. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
വൻകുടലിലെ അണുബാധയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കഴിഞ്ഞ ദിവസം താരത്തിന്റെ അമ്മ സെയ്ദാ ബീഗം അന്തരിച്ചിരുന്നു. ഇര്‍ഫാന്‍ ഖാന്‍ മുംബൈയിലായതിനാല്‍ സംസ്‌കാര ചടങ്ങിനെത്താനായില്ല

ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍….

‘അദ്ദേഹം ഡോക്ടറുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ഇതുവരെ പോരാടാൻ സഹായിച്ചിട്ടുള്ളതാണ്. ഇച്ഛാശക്തിയിലൂടെയും അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയിലൂടെയും അദ്ദേഹം വേഗം സുഖംപ്രാപിക്കും.’ ഇർഫാൻഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

irfan khan

Noora T Noora T :