‘അന്നം കണ്ടെത്താനുള്ള വഴിയായത് കൊണ്ട് മടികൂടാതെ ചെയ്യും’;തുറന്നു പറഞ്ഞ് തെസ്നി ഖാന്‍

സിനിമയുടെയും സീരിയലിലൂടെയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് തെസ്നി ഖാനും ബീനയും. ഒരേ റോളുകളിൽ ചുരുങ്ങി പോകുന്ന അവസ്ഥേയെപ്പറ്റി പല നടിമാരും തുറന്നു പറയാറുണ്ട്. ഇതേപോലെ ഒരേ റോളുകളിൽ തളക്കപ്പെട്ട രണ്ടു താരങ്ങളാണ് തെസ്നി ഖാനും ബീനയും. എന്നാൽ എന്ത് കഥാപാത്രം കൊടുത്താലും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നവരാണ് ഇവർ.

മലയാള സിനിമയിലെ നായികമാരുടെ തോഴികള്‍ എന്ന നിലയിലാണ് തെസ്നി ഖാനും , ബീന ആന്റണിയും ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് സിനിമയില്‍ നിലനിര്‍ത്തിയതെന്നും എന്നാല്‍ സ്ഥിരം നായികക്കൊപ്പം പുസ്തകം പിടിച്ചു കോളേജില്‍ പോകാന്‍ വിധിക്കപ്പെട്ടവാരാണ് താനും ബീന ആന്റണിയുമൊക്കെയെന്നു തുറന്നു പറയുകയാണ് തെസ്നി ഖാന്‍, സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കില്ലെന്ന് മനസിലായതോടെയാണ് സീരിയലിലേക്ക് വഴിമാറിയതെന്നും തെസ്നി ഖാന്‍ പറയുന്നു.ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് തെസ്നി ഖാന്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചത്.

ഞാനും ബീനയുമൊക്കെ നായികമാരുടെ സ്ഥിരം തോഴികളായിരുന്നു, ഡയലോഗ് പറയാന്‍ അറിയാത്തവര്‍ക്ക് പോലും ഡയലോഗ് കൊടുക്കുമ്പോൾ ഞങ്ങള്‍ പരസ്പരം നോക്കും, പിന്നെ അന്നം കണ്ടെത്താനുള്ള വഴിയായത് കൊണ്ട് മടികൂടാതെ ചെയ്യും, സ്ഥിരം നായികയുടെ കൂട്ടുകാരികള്‍ ആയതോടെ സീരിയലിലേക്ക് വഴിമാറി, ‘പോക്കിരി രാജ’ എന്ന സിനിമയാണ് എനിക്ക് നല്ല ഒരു ബ്രേക്ക് നല്‍കിയത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ‘മധുരരാജ’യിലും അവര്‍ എന്നെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്.

interview with thesni khan

HariPriya PB :