അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് പലരും കരുതി; വിവാഹം കഴിഞ്ഞ് നാല് വർഷമായെങ്കിലും ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ല- മനസ് തുറന്ന് അഞ്ജു ജോസഫ് !

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ് എന്ന ഗായികയെ. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു ചുവടുവച്ചത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ നാലാം സീസണില്‍ തേര്‍ഡ് റണ്ണര്‍ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്‌ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികള്‍ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയര്‍ ബ്രേക്കായി. പിന്നീട് സംഗീതത്തില്‍ പല പരീക്ഷണങ്ങളുമായിട്ടും വ്‌ളോഗറായും പ്രേക്ഷകര്‍ അഞ്ജുവിനെ കണ്ടു.

ബാഹുബലിയുടെ അക്കാപ്പെല്ല കേട്ടിട്ട് കീരവാണി നേരിട്ട് ഫോണ്‍ വിളിച്ചത് തന്നെ ഞെട്ടിച്ചെന്ന് അഞ്ജു പറയുന്നു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജു മനസ് തുറന്നത്. അഞ്ജു ആലപിച്ച്‌ യൂട്യുബ് ഹിറ്റായ മേലേ മേലേ മാനം എന്ന പാട്ടിന്റെ കവറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് പലരും കരുതി. പലരും ഇക്കാര്യം ചോദിക്കുകയും ചെയ്തു. അത് തെറ്റിധാരണയാണെന്നും അഞ്ജു പറയുന്നു. അഞ്ചു വര്‍ഷം പ്രേമിച്ചാണ് നാലു വര്‍ഷം മുമ്ബ് അനൂപ് എന്ന തൃശൂര്‍ക്കാരനെ അഞ്ജു വിവാഹം ചെയ്തത്.

അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണ്‍ ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആണ്. ഇപ്പോള്‍ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ലെന്നും ‘മേലെ… മേലെ വാനം’ എന്ന പാട്ടിന്റെ കവര്‍ വീഡിയോയില്‍ കാണിക്കുന്ന കുട്ടി തന്റെ സുഹൃത്തിന്റെ മകളാണ് എന്നും അഞ്ജു പറയുന്നു. ലിപ് സിങ്കിങ്ങ് പരിപാടിയോട് തീരെ യോജിപ്പില്ലെന്നും ലൈവ് ആയി പാടാന്‍ അതിലും എളുപ്പമാണെന്നും അഞ്ജു പറയുന്നു.

interview with singer anju joseph

HariPriya PB :