പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് കൈമാറി മന്ത്രി ആര്‍.ബിന്ദു

കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് പ്രഥമ ഇന്നസെന്റ് പുരസ്‌കാരം കൈമാറി മന്ത്രി ആര്‍.ബിന്ദു.

ജൂനിയര്‍ ഇന്നസെന്റ് പരിപാടിയില്‍ പങ്കെടുത്തു. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌കാര ദാനവും നടന്നത്.

ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്നും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് അദ്ദേഹത്തിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്നും അവര്‍ പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍, മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.

Vijayasree Vijayasree :