മെഗാസ്റ്റാറിന്റെ റോഷാക്കിനൊപ്പം അപർണ്ണ ബാലമുരളിയുടെ ത്രില്ലർ ചിത്രം ‘ഇനി ഉത്തരം’ ഇന്ന് തിയേറ്ററിലേക്ക്….

നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തുന്ന ഇനി ഉത്തരം ഇന്ന് തീയേറ്ററിൽ റിലീസ് ചെയ്യും. ‘റോഷാക്ക്’ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം റിലീസിന് എത്തുന്ന അതെ ദിവസം തന്നെയാണ് ഇനി ഉത്തരവും റിലീസിന് എത്തുന്നത്. റോഷാക്കിന് ഒപ്പം തന്നെ പ്രേക്ഷകർ ചിത്രം സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഒരു ക്രൈം ത്രില്ലർ കൂടിയാണ്.

ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയിലർ ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുമുണ്ട്. ജാനകി എന്ന ഏറെ ദുരൂഹ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് അപർണ്ണ ബാലമുരളി ഇനി ഉത്തരത്തിൽ അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന് ശേഷം കലാഭവൻഷാജോണിന്റെ കരിയറിലെ തന്നെ മികച്ച ഒരു പോലീസ് വേഷമാകും ഇനി ഉത്തരത്തിലേതെന്നാണ് കരുതുന്നത്. നവാഗതരായ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ രഞ്ജിത്തും ഉണ്ണിയും പോലീസ് വേഷമാണ് ഷാജോൺ ചെയ്യേണ്ടതെന്ന് അറിയിച്ചപ്പോൾ പോലീസ് വേഷം ചെയ്യാൻ ആദ്യം വിസമ്മതിച്ചതും, കഥകേട്ടതിന് ശേഷം ആ വേഷം സ്വീകരിച്ചതെല്ലാം നേരെത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണ്. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണിത്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നുമാണ് ചിത്രത്തെക്കുറിച്ച് അപര്‍ണ പറഞ്ഞത്. അവാര്‍ഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ട്. കരിയറില്‍ വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര് നല്‍കിയ അനുഭവങ്ങള്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. സിനിമ പോലീസ് സ്റ്റോറി മാത്രമല്ലന്നും ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് ഇമോഷന്‍ സിനിമ പറയുന്നുണ്ടന്ന് സംവിധായകനും പറഞ്ഞിട്ടുണ്ട്

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ.

Noora T Noora T :