എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാൻ നാളെ അവൾ എത്തുന്നു, കാത്തിരിപ്പുകൾക്ക് വിരാമം, അപർണ്ണ ബാലമുരളിയുടെ ‘ഇനി ഉത്തരം’ തിയേറ്ററിലേയ്ക്ക്

നാഷണല്‍ അവാര്‍ഡ് വിന്നര്‍ അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം നാളെ തിയേറ്ററുകളിലേക്ക്… സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഒരു ക്രൈം ത്രില്ലർ കൂടിയാണ്

ജാനകി എന്ന കഥാപാത്രത്തെയാണ് അപർണ ചിത്രത്തിൽ അവതരിപ്പിക്കുന്നത് . ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രയിലറും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അപർണയുടെ മികച്ച പ്രകടനം തന്നെയായിരിക്കുമെന്ന്ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ട്രെയിലറിൽ നിന്ന് അപർണ ബാലമുരളി ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ആണെന്നും സൂചനകളുണ്ട്.

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിലെ മെല്ലെ മെല്ലെയെന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അപർണയും സിദ്ധാർത്ഥ് മേനോനുമാണ് വീഡിയോ ​ഗാനത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കർ ആണ്. ഈ ​ഗാനത്തിലെ ​ഗുജറാത്തി വരികൾ എഴുതിയിരിക്കുന്നത് നിഖിത മനില ആണ്. ഹിഷാമും പാടിയിട്ടുണ്ട്.

സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണ്. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണിത്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നുമാണ് ചിത്രത്തെക്കുറിച്ച് അപര്‍ണ പറഞ്ഞത്. അവാര്‍ഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ട്. കരിയറില്‍ വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര് നല്‍കിയ അനുഭവങ്ങള്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. സിനിമ പോലീസ് സ്റ്റോറി മാത്രമല്ലന്നും ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് ഇമോഷന്‍ സിനിമ പറയുന്നുണ്ടന്ന് സംവിധായകനും പറഞ്ഞിട്ടുണ്ട്

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ.

Noora T Noora T :