വിയർത്ത് തുടങ്ങിയോ? ക്യാമറ കാണുമ്പോൾ ഇപ്പോഴും പേടിയാണ്!!

വിയർത്ത് തുടങ്ങിയോ എന്ന ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരുടെ ക്യാമറ കാണുമ്പോൾ ഇപ്പോഴും പേടിയാണെന്നും മറ്റേ ക്യാമറയാകുമ്പോൾ ഒന്നുകിൽ പഠിച്ചിട്ട് അല്ലെങ്കിൽ പ്രോംപ്റ്റ് ചെയ്ത് തരുമെന്നുമുള്ള താരത്തിന്റെ മറുപടി കേൾവിക്കാരെ ചിരിപ്പിച്ചു. അവിടെയൊരു കുഞ്ഞു പയ്യനുണ്ടായിരുന്നു. അവനെപ്പോഴും എന്നെ നോക്കിയിരിക്കും. അവനെല്ലാം കൊണ്ടുവച്ചിട്ട് ദൂരെനിന്ന് എന്നെ നോക്കി നിൽക്കും. ആരും കണ്ടില്ലെങ്കിൽ കൈകൊണ്ട് കഴിക്കാമെന്ന് വയ്ക്കുമ്പോൾ ഇവൻ ദൂരെ നിന്ന് വരും എന്നിട്ട് കാണിച്ച് തരും എങ്ങനെ കഴിക്കണമെന്ന്’-അദ്ദേഹം പറഞ്ഞു. ഷങ്ഹായ് ഫിലിം ഫസ്റ്റവലിൽ വെയിൽ മരങ്ങൾ എന്ന ചിത്രത്തിന് ഔട്ടസ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചതിന്റെയും മേളയിൽ പങ്കെടുത്തതിന്റെയും വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു ചലച്ചിത്രതാരം ഇന്ദ്രൻസ്. നല്ല സിനിമ സ്വപ്‌നം കാണുകയും എന്നാൽ ശാരീരികമായിട്ടും മറ്റും തന്നെക്കൊണ്ട് അത് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടെന്നും ഇന്ദ്രൻസ്.

indrans

Sruthi S :