ഇന്ന് ലൊക്കേഷനിൽ നമ്മൾ അടുത്തു ചെല്ലുമ്പോൾ ഇപ്പോഴത്തെ കുട്ടികൾ മാറിപ്പോയി ഇരിക്കുന്നത് വേദനയാണ്; പഴയ കഥാപാത്രങ്ങൾ ചെയ്യാൻ ഇന്ന് ആഗ്രഹിക്കുന്നു; വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്

മലയാള സിനിമയിൽ അന്നും ഇന്നും ഒഴിച്ചുകൂടാനാകാത്ത താരമാണ് ഇന്ദ്രൻസ്. ഒരുകാലത്ത് കോമഡി കഥാപാത്രങ്ങൾ കൊണ്ട് ചിരിപ്പിച്ചു. ഹാസ്യ നടൻ എന്നതിൽ നിന്നും ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ, പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ ലൊക്കേഷൻ അനുഭവങ്ങളിലുള്ള വ്യത്യാസത്തെപ്പറ്റി പറയുകയാണ് ഇന്ദ്രൻസ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇപ്പോഴുള്ള സിനിമാക്കാരും പഴയതുപോലെ തന്നെ വളരെ ഫ്രണ്ട്ലി ആയിട്ടാണ് വർക്ക് ചെയ്യുന്നതെന്നും
എന്നാൽ അതുപോലെ തനിക്ക് പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ കുട്ടികൾ കൂടിയിരിക്കുന്നിടത്ത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയി ഇരിക്കുകയാണ്‌. നമ്മുടെ അച്ഛനോ അമ്മയോ അടുത്തേക്ക് വന്നാൽ കുട്ടികൾ മാറിപ്പോയി ഇരിക്കാറുണ്ടല്ലോ, അതുപോലെ അവർ അവരുടെ തരക്കാരുമായി ഒരുമിച്ചിരിക്കുകയാണെന്നും ആ അകലം തന്നെപ്പോലെ പ്രായമായ ആൾക്കാർ അനുഭവിക്കുന്നുണ്ടെന്നും ഇന്ദ്രൻസ് വേദനയോടെ പറയുന്നു.

അതേസമയം അവരുടെ കൂട്ടുകെട്ടും കൂടിച്ചേരലും ആഘോഷവുമൊക്കെ സിനിമാ സെറ്റിൽ ഉണ്ട്. അവർക്ക് സ്വാതന്ത്ര്യമായി സംസാരിക്കാൻ കഴിയുന്നുണ്ടാകില്ല. ഒഴിവാക്കൽ അല്ലെങ്കിൽ പോലും നമുക്ക് അത് അറിയാമെന്നും നടൻ കൂട്ടിച്ചേർത്തു. മാത്രമല്ല പണ്ട് ചെയ്തിരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഇന്ന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ മനസ് പിന്നോട്ട് വലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

Vismaya Venkitesh :