ഇന്ദ്രന്‍സിന് ഇരട്ടി മധുരം;സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍;അഭിമാനത്തില്‍ മലയാള ചലച്ചിത്ര ലോകം!

മലയാളത്തിന്റെ അഭിമാനമാണ് ഇന്ദ്രൻസ് ഇപ്പോൾ ,മലയാള ചലച്ചിത്ര ലോകത്തെ താരമാണ് ഇപ്പോൾ ഇന്ദ്രൻസ്.ചലച്ചിത്ര ലോകത്തെ അഭിമാനമാണ് . ഇത് രണ്ടാം തവണയാണ് മലയാള സിനിമയ്ക്കു ഇന്ദ്രൻസ് അഭിമാനമാകുന്നത്. മലയാളത്തിന്റെ അഭിമാനം വീണ്ടും രാജ്യത്തിന്റെ അതിർത്തി കടത്തി ഇന്ദ്രൻസ്. സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്.

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ അംഗീകാരത്തിനു ശേഷം മറ്റൊരു പുരസ്‌കാരം കൂടി തേടിയെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സിനെ. സിങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് ഇന്ദ്രന്‍സിനു ലഭിച്ചിരിക്കുന്നത്.

സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രം ഷാങ്ഹായ് മേളയില്‍ ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരുന്നു. അതിനു പിന്നാലെ ചിത്രം സിങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ദ്രന്‍സിനു ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്‌കാരമാണിതെന്നും ബിജുകുമാര്‍ പോസ്റ്റില്‍ പറയുന്നു.

പുരസ്‌കാരപ്രഖ്യാപനത്തിന്റെ വീഡിയോ സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രന്‍സിനു വേണ്ടി സംവിധായകന്‍ തന്നെയാണ് പുരസ്‌കാരം വേദിയില്‍ ഏറ്റുവാങ്ങിയത്.

Indrans bags best actor award at singapore south asian international film festival

Sruthi S :