ലോക്ക്ഡൗണ്‍ കാലത്ത് തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിന്റെ സന്തോഷത്തിലല്ല താനെന്ന് നടന്‍ ഇന്ദ്രന്‍സ്.
‘സന്തോഷം തരുന്ന ദിവസങ്ങള്‍ അല്ലല്ലോ കടന്നു പോകുന്നത്. സന്തോഷിക്കാന്‍ ഇത് ഉത്സവകാലമോ ഓണക്കാലമോ അല്ലല്ലോ? ആളുകള്‍ മരിച്ചു പോകുന്ന അസുഖമല്ലേ ലോകത്ത് പരക്കുന്നത്. അതിനാല്‍ എനിക്ക് സന്തോഷമൊന്നും ഇല്ല. കൊറൊണ എന്ന രോഗം ലോകം മൊത്തം ബാധിച്ചത് സങ്കടമുണ്ടാക്കിയ കാര്യമാണ്. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നല്ലേ.’
‘ആദ്യമൊക്കെ എനിക്കും വല്ലാത്ത ആധിയായിരുന്നു. അതെവിടെ വന്നെത്തി നില്‍ക്കുമെന്നതിനെ കുറിച്ച് പിടിത്തമില്ലല്ലോ. ഇത് പരിചയമില്ലാത്ത അവസ്ഥയല്ലേ, നാളെ പേരക്കുട്ടികളോടൊക്കെ ഈ കഥകള്‍ പറഞ്ഞാല്‍ അപ്പൂപ്പന്‍ തള്ള് പറയല്ലേ എന്നാവും കുട്ടികള്‍ പറയുക. വീടുകളില്‍ അടച്ചിരുന്ന് രാജ്യത്തെ രക്ഷിച്ചു എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാണ്?’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.
indrance