ഒറ്റനോട്ടത്തില്‍ ഇന്ദ്രേട്ടനും മൂന്നുപിള്ളേരും !!! വൈറലായി പൂര്‍ണിമയുടെ ചിത്രങ്ങള്‍..

ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രം വൈറസിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രൈലെര്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ട്രെയിലറിന് ഗംഭീര സ്വീകരണമായിരുന്നു. മികച്ച് അഭിപ്രായവും ലഭിച്ചിരുന്നു. ചിത്രത്തില്‍ ഒരു വന്‍ താര നിര ഒന്നിക്കുന്നുണ്ട്. ഭീതിയും ആകാംഷയും പ്രേക്ഷകനില്‍ നിറക്കുന്ന ട്രയ്ലറിനു ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത് നിപ്പകാലത്തു നമ്മള്‍ കടന്നു പോയ മാനസിക സംഘര്‍ഷങ്ങളെ ഓര്‍മ്മപെടുത്തുന്നാണ് ചിത്രത്തിന്റെ പ്രമേയം. നടി പൂര്‍ണിമ ഇന്ദ്രജിത് ഒരു വലിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണു പൂര്‍ണിമ സ്‌ക്രീനിലെത്തുന്നത്. ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്.

ഒരുമിച്ചു അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സീനില്‍ പോലും തങ്ങള്‍ ഒരുമിച്ചില്ലെന്ന എന്ന വിഷമത്തിലാണ് പൂര്‍ണിമയിപ്പോള്‍. ദോഹയില്‍ വച്ച് നടന്ന വൈറസിന്റെ ട്രെയിലര്‍ ലോഞ്ച് ഗംഭീരമായിരുന്നു. ചടങ്ങനിടയില്‍ ഇന്ദ്രജിത്ത് ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്. ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ. ഈ സിനിമയില്‍ ഒരു ഷോട്ടു പോലും ആഷിഖ് എനിക്ക് പൂര്‍ണിമയ്‌ക്കൊപ്പം തന്നിട്ടില്ല. ഒരു സീനില്‍ പോലും ഒന്നിച്ചില്ല. ഷൂട്ടിങിനും തിരക്കുകള്‍ക്കും അവധി കൊടുത്ത് താരങ്ങള്‍ കുടുംബ സമേതം തായ്‌ലാന്‍ഡില്‍ യാത്ര പോയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ പൂര്‍ണ്ണിമ അതീവ സുന്ദരിയാണ്. മാത്രമല്ല വളരെ ചെറുപ്പവും. വേഷവും അത് പോലെ തന്നെ.

മക്കളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചേച്ചി ഏതാണെന്നായിരുന്നു മറ്റൊരു കമന്റ്. ഒറ്റനോട്ടത്തില്‍ പൂര്‍ണ്ണിമയെ മനസ്സിലായില്ലെന്നും ഇന്ദ്രേട്ടനും മൂന്നു പിള്ളേരുമെന്നേ പറയൂ എന്നുള്ള കമന്റുകളും ഉയരുന്നുണ്ട്.

Indrajith with Family…

Noora T Noora T :