പ്ലാസ്റ്റിക് എന്നു വിളിച്ചു…ഇമ്രാന്‍ ഹാഷ്മിയ്ക്കെതിരെ ഐശ്വര്യ റായ്!!!
അമ്മയായിട്ടും സൗന്ദര്യത്തിന് ഒട്ടും കുറവ് വരാത്ത നടിയാണ് ഐശ്വര്യ റായ്. നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ് എട്ട് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയായിട്ടു പോലും ഐശ്വര്യയുടെ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല.എന്നാൽ ഐശ്വര്യ പ്ലാസ്റ്റിക് ആണ് എന്ന് പറഞ്ഞ ഇമ്രാൻ ഹാഷ്മിക്കെതിരെ പരോക്ഷമായി രംഗത്ത് വന്നിരിക്കുകയാണ് ഐശ്വര്യ.
അടുത്തിടെ കളേഴ്സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ജീവിതത്തില്‍ കേട്ട ഏറ്റവും മോശമായ കമന്റിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. ഫെയ്ക്ക് ഫ്ലാസ്റ്റിക് എന്നായിരുന്നു താരത്തിന്റെ മറുപടി. റാപിഡ് ഫയര്‍ റൗണ്ടിലായിരുന്നു ചോദ്യം. എന്നാല്‍ ഐശ്യര്യയുടെ കമന്റിനു പിന്നാലെ പോയവര്‍ എത്തിയത് നടന്‍ ഇമ്രാന്‍ ഹാഷിമയിലാണ്.
കോഫി വിത്ത് കരണ്‍ ഷോയ്ക്കിടെ രസകരമായ മറുപടി നല്‍കുന്നതിനിടയില്‍ ഐശ്വര്യയെ പ്ലാസ്റ്റിക് എന്ന് വിളിക്കുകയായിരുന്നു. അന്ന് ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിച്ചത് തമാശയ്ക്കാണെന്നും പിന്നീട് ഐശ്വര്യയോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
imran hashmi called aishwarya a fake plastic