കേരളത്തിലെ ആദ്യ ഐമാക്‌സ് തിരുവനന്തപുരത്ത്; ആദ്യ പ്രദര്‍ശനം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’

കേരളിത്തില്‍ ആദ്യമായി ഐമാക്‌സ് തിയേറ്ററിനൊരുങ്ങി തിരുവനന്തപുരം. തിരുവന്തപുരം ലുലുമാളില്‍ ഐമാക്‌സ് എത്തുന്നതായി ഐമാക്‌സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയല്‍ ട്വീറ്റ് ചെയ്തു.

ഡിസംബറിലേക്ക് ഒരുങ്ങുന്ന ഐമാക്‌സിലെ ആദ്യ പ്രദര്‍ശനം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്ന സിനിമയാണ് എന്നും ഇതായിരിക്കും കേരളത്തിലെ ആദ്യ ഐമാക്‌സ് എന്നും പ്രീതം ട്വീറ്റില്‍ അറിയിച്ചു.

തിരുവന്തപുരം കൂടാതെ കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്‌സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുകയാണ്. ഇതിന്റെ ഭാഗമായ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി പ്രീതം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

സാധാരണ സിനിമ തിയേറ്റര്‍ അനുഭവിത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഹൈക്വാളിറ്റിയിലുള്ള ദൃശ്യങ്ങളാണ് ഐമാക്‌സ് നല്‍കുന്നത്. തിരുവനന്തപുരത്ത് വരാനിരിക്കുന്ന ഐമാക്‌സില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ സവിശേഷതകളെ കുറിച്ചും, ഏറ്റവും പ്രധാനമായി സ്‌ക്രീനിന്റെ വലുപ്പത്തെ കുറിച്ചും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നാണ് പ്രീതം ഡാനിയല്‍ അറിയിച്ചിരിക്കുന്നത്.

Vijayasree Vijayasree :