പത്തനം തിട്ടയിലെ നരബലി കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏറെ പുരോഗമനപരമെന്നും സാക്ഷരമെന്നും പേര് കേട്ട കേരളത്തില്‍ നരബലിയും മൃഗബലിയും ആള്‍ത്തൂക്കവും എല്ലാം നിരോധിച്ചതാണ്. എന്നാല്‍ ഇവയെല്ലാം കേരളത്തില്‍ പലപ്പോഴായി നടക്കാറുമുണ്ട്. അത്തരത്തിലൊരു വർത്തയ്ക്കാണ് ഇന്ന് കേരളം സാക്ഷിയായത്
ഇലന്തൂരില്‍ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി സ്ത്രീകളെ നരബലി നടത്തിയ സംഭവത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ചന്തുനാഥ് എത്തിയിട്ടുണ്ട് . മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് നടന്‍ ചന്തുനാഥ് ഫേസ് ബുക്കില്‍ കുറിച്ചത്. ചന്തുനാഥിനെ ബന്ധപ്പെട്ടപ്പോൾ മെട്രോമാറ്റിനിയ്ക്ക് ലഭിച്ച പ്രതികരണം കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക
ചന്തുനാഥ് ഫേസ്ബുക്കിൽ പങ്കുവെക്കാത്ത കുറിപ്പ് ഇങ്ങനെയായിരുന്നു
ചന്തുനാഥിന്റെ പോസ്റ്റ് ഇങ്ങനെ;
അവിശ്വസനീയമാണ് !! തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ് മാറിയിട്ടില്ലാത്ത 2022 ഇല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്.
മൃ തദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തണം ,പോസ്‌റ്‌മോര്‍ട്ടത്തില്‍ വെക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഈ അരുംകൊ ലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം.
അതല്ല ‘primary motive’ നര ബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ …,ഹാ കഷ്ടം എന്നെ പറയാനുള്ളു മരവിപ്പ് എന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്
പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നരബലിയുടെ വാർത്തയായിരുന്നു. വൈദ്യ ദമ്പതികളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായായിരുന്നു നരബലി നടന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീകളിൽ 2 പേരും ലോട്ടറി വില്പനക്കാരിയായിരുന്നു.