ഷെയ്‌നിന്റെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു!

ഷെയ്‌നിനെതിരെ വിമർശനവുമായി സിനിമ രംഗത്തുനിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇപ്പോളിതാ ഷെയ്‌നിന്റെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.ആദ്യ ചര്‍ച്ചയ്ക്കു ശേഷം ഒരു പരാതി പോലും ഷെയ്ന്‍ നിഗം അമ്മയ്ക്ക് നല്‍കിയിട്ടില്ല. നിര്‍മ്മാതാക്കളുടെ സംഘടന നടപടിയെടുത്ത ശേഷം എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നില്ല. അടുത്ത മാസം അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്.

‘കുര്‍ബാനി’, ‘വെയില്‍’ എന്നീ ചിത്രങ്ങള്‍ ഉപേക്ഷിച്ചതായും ഷെയ്ന്‍ കാരണം രണ്ടു ചിത്രങ്ങള്‍ക്കും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കി. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

idavela babu

Vyshnavi Raj Raj :