കേവലം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു താരം എന്നതില്‍ ഉപരി അനേകം ആളുകള്‍ക്ക് പ്രചോദനമാകുന്ന വ്യക്തി കൂടിയാണ് ഇപ്പോഴും നടി മഞ്ജുവാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. സാധാരണഗതിയില്‍ നടിമാര്‍ വിവാഹ ശേഷം വരുമ്പോള്‍ വേണ്ടത്ര പരിഗണന ലഭിക്കാറില്ലെങ്കിലും മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് പിന്നീട് അറിയപ്പെട്ടത്.
ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമായിരുന്നു മഞ്ജു വാര്യറുടെ മലയാള സിനിമ രംഗത്തേക്കുള്ള സെക്കന്‍ഡ് എന്‍ട്രി. എന്നാൽ രണ്ടാം വരവിൽ മഞ്ജു വാര്യരുടെ ശാരീരിക മാറ്റം പലപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
അതേസമയം മലയാളം സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയയിൽ നിറയുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എമ്പുരാന്റെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് മഞ്ജു.
തന്റെ കരിയരില്‍ സംഭവിച്ച ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് എമ്പുരാന്‍ എന്ന് മഞ്ജു വാര്യര്‍ പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നപ്പോള്‍ മുതല്‍ എന്നെ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിരുന്നു.
അപ്രതീക്ഷിതമായി ആ കോള്‍ വന്നപ്പോള്‍ ഏറെ എക്‌സൈറ്റ്‌മെന്റ് തോന്നി. പൃഥ്വിരാജ് തന്നെയാണ് ഫോണില്‍ വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. പക്ഷേ ഞങ്ങലെ ബന്ധിപ്പിച്ചത് ആരായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
അക്ഷരാര്‍ത്ഥത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ശക്തമായ റോള്‍ ആണ് പ്രിയദര്‍ശിനി രാംദാസ്. എത്ര സീനില്‍ എത്തുന്നു എന്നതിലല്ല, ഏത് സീനില്‍ എങ്ങനെ എവിടെ വന്ന് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം.
എന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇത് ത്‌നനെയാണ്. ആദ്യമായിട്ടാണ് തുടര്‍ സിനിമകളില്‍ ഞാന്‍ അഭിനയിച്ചത്. പ്രത്യേകിച്ച് റഫറന്‍സും പഠനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലൂസിഫര്‍ തന്നെ പല തവണ കണ്ടു, ബെയ്‌സ് മനസ്സിലാക്കുകയായിരുന്നു
നല്ല ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതാണ് അതില്‍ ഏറ്റവും വലിയ കാര്യം. തനിക്ക് എന്ത് വേണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ് സുകുമാരന്‍. അത് എങ്ങനെ തന്റെ ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് എടുക്കാം എന്നും അദ്ദേഹത്തിനറിയാം.
നമ്മള്‍ പ്രത്യേകിച്ച് ഒന്നും പ്രിപ്പെയര്‍ ചെയ്യേണ്ട ആവശ്യമില്ല, പൃഥ്വിരാജ് എന്താണോ പറയുന്നത് അത് ഫോളോ ചെയ്താല്‍ മാത്രം മതി. പൃഥ്വിരാജ് എന്ന നടനൊപ്പം പ്രവൃത്തിച്ച പരിചയം എനിക്കില്ല, പക്ഷേ ഞാന്‍ കൂടെ വര്‍ക്ക് ചെയ്ത സംവിധായകറില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ആദ്യ അഞ്ചില്‍ തീര്‍ച്ചയായും പൃഥ്വിരാജ് ഉണ്ടാവും.
ആളുകളെ പോലെ തന്നെ താനും തിയേറ്ററില്‍ എമ്പുരാന്‍ കാണാന്‍ എക്‌സൈറ്റഡ് ആയിരുന്നു എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. സിനിമ എന്താണ് എന്നറിയാനും, കാണാനും ഉള്ള അവസരങ്ങളുണ്ടായിട്ടും ഞാന്‍ അത് കണ്ടില്ല.
ഞാന്‍ അഭിനയിച്ച പോര്‍ഷനെ കുറിച്ച് അല്ലാതെ എനിക്കൊന്നും അറിയുകയും ഇല്ലായിരുന്നു. സിനിമ പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററില്‍ വിറ്റ്‌നസ്സ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം- മഞ്ജു വാര്യര്‍ പറഞ്ഞു.