ജോലി കെട്ടിപ്പിടുത്തം , ശമ്പളം മണിക്കൂറിനു 6000 രൂപ ! കെട്ടിപ്പിടിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം..
തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് പോലും ഇങ്ങനൊരു ജോലി ആളുകൾ സങ്കൽപ്പിച്ച് കാണില്ല. അധ്വാനവുമില്ല. തലവേദനയുമില്ല . ഭരണവുമില്ല. മണിക്കൂറിൽ 6000 രൂപ ലഭിക്കുകയും ചെയ്യും. ജോലി മറ്റൊന്നുമല്ല , കെട്ടിപ്പിടുത്തം!

Woman greeting her boyfriend and embracing. Young woman welcoming her friends at party. Young friends arriving at rooftop party.
മാരി എന്ന അമേരിക്കന്‍ സ്വദേശിയുടേതാണ് വ്യത്യസ്തമായ ഈ ജോലി. പഠനശേഷം മാരിക്ക് ഇഷ്ടമുള്ള ജോലി ഒരു സ്ഥാപനത്തിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ മാരി സ്വയം ഒരു സ്ഥാപനമായി, ഇഷ്ട തൊഴില്‍ ചെയ്തുതുടങ്ങി.
ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്ബോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതു മനസിലാക്കിയാണ് മാരി ആവശ്യമുള്ളവര്‍ക്ക് തന്റെ വക ആലിംഗനം വാഗ്ദാനം ചെയ്തു തുടങ്ങിയത്.
ആലിംഗനം ആവശ്യമുള്ളവര്‍ക്ക് മാരിയെ സമീപിക്കാം. മണിക്കൂറില്‍ 6000 രൂപയാണ് ഫീസ്. ഇങ്ങനെ പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ മാരി സമ്ബാദിക്കുന്നു.ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണെന്നത് മറ്റൊരു പ്രത്യേകത.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന.
hugging job