അമിതമായി ദേഷ്യപ്പെടുന്ന ഭര്‍ത്താക്കന്‍മാരെ പെട്ടെന്ന് തിരിച്ചറിയാന്‍……

അമിതമായി ദേഷ്യപ്പെടുന്ന ഭര്‍ത്താക്കന്‍മാരെ പെട്ടെന്ന് തിരിച്ചറിയാന്‍……

സ്‌നേഹം തന്നെയാണ് ഏതൊരു വിവാഹ ബന്ധത്തിനും അടിസ്ഥാനം. വിട്ടുവീഴ്ച്ചകളും സ്‌നേഹവും ഇല്ലെങ്കില്‍ ഒരു ബന്ധവും നിലനില്‍ക്കില്ല. ഇന്നത്തെ തിരക്കു പിടിച്ചുള്ള ജീവിതത്തില്‍ ഭാര്യയ്ക്കും ഭാര്‍ത്താവിനും പരസ്പരം സ്‌നേഹിക്കാനോ മനസ്സു തുറക്കാനോ പലപ്പോഴും സമയം കിട്ടാറില്ല.

വിവാഹത്തിന് മുമ്പ് പ്രണയിക്കുമ്പോള്‍ പോലും പല പുരുഷന്മാരും അമിതമായി ദേഷ്യപ്പെടാറുണ്ട്. അവരെ മാനസികമായി അലട്ടുന്ന പല പ്രശ്‌നങ്ങളാണ് അവരുടെ ഈ ദേഷ്യത്തിന് പിന്നില്‍. ഇത്തരത്തില്‍ പെട്ടെന്ന് ദേഷ്യം പ്രകടിപ്പിക്കുകയും സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള പുരുഷന്മാരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ വാദം. ഇങ്ങിനെയുള്ള സ്വഭാവക്കാരെ അവരുടെ പെരുമാറ്റത്തിലൂടെ തന്നെ പെട്ടെന്ന് തിരിച്ചറിയാം എന്നാണ് പഠന റിപ്പോര്‍ട്ടുകളും. ഇവര്‍ ചെറിയ കാര്യങ്ങളില്‍ പോലും നീരസം പ്രകടിപ്പിക്കുന്നവരും സമയത്തിന് കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നവരും ഒന്നിലും ഇടപെടാതെ മാറിയിരിക്കുന്നവരും ആയിരിക്കും. കൂടാതെ ഇക്കൂട്ടര്‍ അനാവശ്യ ശാഠ്യം ഉള്ളവരും ആയിരിക്കും. പൊതുവെ കൂടുതല്‍ സംസാരിക്കാതിരിക്കുകയും ഒറ്റയ്ക്ക് സമയം ചെലവഴിക്കുകയും ആണ് ഇക്കൂട്ടര്‍ ചെയ്യാറുള്ളത്.

ഇത്തരക്കാര്‍ക്ക് വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് മാത്രവുമല്ല ഇവര്‍ പല കാര്യങ്ങളും മറന്നു പോയെന്ന് പറയുകയും ചെയ്യുന്നത് പതിവാണ്. എന്തെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ കുറ്റങ്ങള്‍ മുഴുവന്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുകയും ഒഴിവുകഴിവുകളും കള്ളവും പറയുകയും വാഗ്ദാന ലംഘനം നടത്തുകയും ചെയ്യാന്‍ മടിയില്ലാത്തവരാണ്. കൂടാതെ ഇവര്‍ പ്രധാന കാര്യങ്ങള്‍ പോലും മാറ്റിവയ്ക്കുകയും ഇതേക്കുറിച്ച് ചോദിച്ചാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വാദിക്കുകയും ചെയ്യുന്നതും പതിവാണ്.

How to identify husbands angry

Farsana Jaleel :