ഒരു അഭിനേതാവിന്റെ കഴിവിന് കാലാവധിയില്ലന്നു മഞ്ജു വാര്യർ തെളിയിച്ചത് ഇങ്ങനെയൊക്കെയാണ് ..

ഒരു അഭിനേതാവിന്റെ കഴിവിന് കാലാവധിയില്ലന്നു മഞ്ജു വാര്യർ തെളിയിച്ചത് ഇങ്ങനെയൊക്കെയാണ് ..

മലയാളത്തിൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് മഞ്ജു വാര്യർ. കാരണം ഇതിനു മുൻപിൽ അതിനു ശേഷമോ ഒരു നടിക്കും ഇത്രയധികം സ്വീകാര്യത ലഭിച്ചിട്ടില്ല.മാത്രമല്ല , പുരുഷ മേധാവിത്തവും മലയാള സിനിമയും ചർച്ചയാകുന്നതിനു മുൻപ് തന്നെ , ചുരുങ്ങിയ കാലം കൊണ്ട് പുരുഷന്മാർക്കൊപ്പം നിലനിന്ന താരമാണ് മഞ്ജു വാര്യർ. തിരിച്ചു വരവിലും അതിനു മാറ്റവുമില്ല. തന്റെ സഹപ്രവർത്തകരായ പുരുഷന്മാർക്കൊപ്പം തന്നെ തുല്യ പ്രതിഫലവും ലേഡി സൂപ്പർസ്റ്റാർ എന്ന പേരും സമ്പാദിക്കാൻ മഞ്ജു വാര്യർ എന്ന പ്രതിഭയ്ക്ക് സാധിച്ചു.

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മഞ്ജു വാര്യർ സിനിമയിൽ നിന്നും വിട പറഞ്ഞത്. അന്ന് നൽകിയ സ്നേഹം രണ്ടാംവരവിൽ കുറഞ്ഞിട്ടുമില്ല. കാത്തിരിക്കുകയായിരുന്നു അവർക്കായി മലയാള സിനിമ. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ചിലയിടങ്ങളിൽ മഞ്ജു വാര്യർക്ക് സ്വീകാര്യത കുറച്ചെങ്കിലും പോലും ആ വ്യക്തിയെ എത്രയധികം അപവാദങ്ങൾ എഴുതി തകർക്കാൻ ശ്രമിച്ചാലും നടക്കില്ല എന്ന് മഞ്ജു തെളിയിച്ചു കഴിഞ്ഞു.

സിനിമയിൽ നിന്നും മാറി നിൽക്കുന്നതിനു മുൻപ് മഞ്ജു വാര്യർ മലയാള സിനിമയിൽ ഒരു ചിത്രത്തിന്റെ ഉത്തരവാദിത്തം ധൈര്യമായി സംവിധായകർ ഏൽപ്പിക്കുന്ന അല്ലെങ്കിൽ ഏറ്റെടുക്കാൻ പാകമായ ഒരു അഭിനേത്രിയായിരുന്നു. അത്തരമൊരു ധൈര്യം ഒരുപക്ഷെ ഒരു നായികമാരുടെ കാര്യത്തിലും മലയാളം സിനിമയെ സംബന്ധിച്ച് ഇന്നുവരെ ഉണ്ടായിട്ടുണ്ടാകില്ല.

മഞ്ജു വാര്യരുടെ ഓരോ കഥാപാത്രങ്ങളെയും വിശകലനം ചെയ്തലറിയാം , അവർക്ക് സിനിമ ലോകത്തുള്ള സ്ഥാനം. കാരണം ആറാം തമ്പുരാനിലെ ഉണ്ണിമായയാവട്ടെ , പത്രത്തിലെ ദേവിക ശേഖർ ആകട്ടെ , സമ്മർ ഇൻ ബത്ലഹേമിലെ അഭിരാമിയും , കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയോ ആവട്ടെ എല്ലാം വ്യത്യസ്തമാണ്. പാക്സേ ഈ ചിത്രങ്ങളൊന്നും മഞ്ജു വാര്യർ എന്ന മുഖം മനസിൽ വരാതെ ഓർത്തെടുക്കാനാകില്ല. കാരണം അവർ അവരെ തന്നെ ഇതിലൊക്കെയും അടയാളപ്പെടുത്തിയിട്ടിരിക്കുകയാണ്.

എല്ലാ കഥാപാത്രവും വളരെ ശക്തമാണ്. കാലങ്ങൾ കഴിഞ്ഞാലും ആളുകളുടെ മനസിൽ നില്കുന്നവയുമാണ്. അങ്ങനെ തന്റെ കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമ ലോകം മഞ്ജുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു . രണ്ടാം വരവിൽ മഞ്ജുവിനെ കാത്തിരിക്കുകയായിരുന്നു ആരാധകർ. അതിലുപരി സംവിധായകരും. പതിനാലു വർഷമെടുത്തു ആ തിരിച്ചു വരവിനു .

തന്റെ രണ്ടാം വരവിൽ മഞ്ജു പൊളിച്ചെഴുതിയത് ഒട്ടേറെ ധാരണകളാണ്. വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് മലയാള സിനിമയിൽ വീണ്ടുമൊരു അങ്കത്തിനു ബാല്യമില്ലെന്നു പറഞ്ഞ സമൂഹത്തിനു മുൻപിൽ അന്നത്തെ 36കാരി തലയുയർത്തി നിന്നു . അമിതാഭ് ബച്ചൻ , നാഗാർജുന , ഐശ്വര്യ റായ് തുടങ്ങി വമ്പൻ താരങ്ങൾക്കൊപ്പം വേദി പങ്കിടുവാനും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുവാനും മഞ്ജുവിന് സാധിച്ചു.

ആ 36കാരിക്ക് വേണ്ടിയാണ് സംവിധായകർ പോലും കാത്തിരുന്നത്. അവർക്കു വേണ്ടി ,അവരെ മനസിൽ കണ്ടു തിരക്കഥകൾ തയ്യറായി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ അവരെ കൂട്ടമായ ആക്രമണങ്ങൾക്ക് വിധേയയാക്കി . പരസ്യങ്ങളുടെ പേരിലും ഡബ്ള്യു സി സി – ‘അമ്മ പ്രശനം , നടി ആകർമിക്കപെട്ട സംഭവം തുടങ്ങി ഒടിയൻ എന്ന ചിത്രത്തിൽ പോലും അവരെ വിമർശന ശരങ്ങൾ എയ്തു തകർക്കാൻ ശ്രെമിച്ചു . എന്നാൽ ഇതിനെയൊക്കെ മഞ്ജു നേരിടുന്ന ലാഘവം അംഗീകരിക്കപ്പെടേണ്ടതാണ്. മാണിക്യ കുറച്ചു കഞ്ഞിയെടുക്കട്ടെ എന്ന് ട്രോളിയവരോട് അതെ നാണയത്തിൽ മറുപടി കൊടുത്ത മഞ്ജു ,നിങ്ങൾ നിങ്ങളുടെ വിജയഗാഥ തുടരുക .. അംഗീകാരങ്ങൾ പിന്നാലെയുണ്ട് ..

how manju warrier proves her acting potential

Sruthi S :