പർദ്ദ ധരിച്ച് ഹണി റോസ്, അച്ഛനൊപ്പമുള്ള വീഡിയോ വൈറൽ!

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം വാർത്തയായത്. പിന്നാലെ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. നിവധി പേരാണ് ഇതിൽ പ്രതികരണവുമായും രംഗത്തെത്തിയിരുന്നത്.

വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു പലപ്പോഴും ഹണിയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. എന്നാൽ അതൊക്കെ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ ആണെന്ന് പറഞ്ഞ നടി വിമർശകരുടെ വായ അടപ്പിച്ചിരുന്നു. ഹണി റോസിനെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിഗും മറ്റും നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴും താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്.

എന്നാൽ ഈ വേളയിൽ ഹണി റോസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൻ രീതിയിൽ വൈറൽ ആവുകയാണ്. പർദ്ദ ധരിച്ച് തട്ടമിട്ട് നിൽക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ഹണി പോസ്റ്റ് ചെയ്തത്. ‘ഹബീബി ‘ എന്ന് ക്യാപ്ഷൻ കൊടുത്തിരിക്കുന്ന വീഡിയോയിൽ നടിയുടെ പിതാവും ഉണ്ട്.

ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായും രം​ഗത്തെത്തുന്നത്. ഇപ്പോൾ നിങ്ങൾ ധരിച്ചിരിക്കുന്നതാണ് ഏറ്റവും വൃത്തിയുള്ള വേഷം. ഹണി റോസ് മുസ്ലിമാണോ, ക്രിസ്ത്യൻ അല്ലേ.. എന്നിട്ടാണോ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കുന്നത്. ‘ദാ ഇതുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് വന്നാൽ ആരെങ്കിലും മോശമായിട്ടുള്ള കമന്റുകൾ ഇടുമോ? എന്നും ചിലർ ചോദിക്കുമ്പോൾ മറ്റ് ചിലർ ഹണി റോസ് മതം മാറിയോ എന്നാണ് ചോദിക്കുന്നത്.

ഹണി റോസ് മതം മാറിയോ, എന്ത് പറ്റി, ശരിക്കും മുസ്ലീം ആണോ എന്നെല്ലാമാണ് ചിലർ ചോദിക്കുന്നത്. എന്നാൽ പർദ്ദ ധരിച്ചു എന്നത് കൊണ്ട് ഒരാൾ മുസ്ലീം ആവുമോ? പിന്നെ മുസ്ലീങ്ങൾക്ക് മാത്രമായി ഒരു വസ്ത്രം ഉണ്ടോ? പർദ്ദ എല്ലാവർക്കും ധരിക്കാം അതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നിങ്ങനെയും നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയുടെ താഴെ വരുന്നത്.

അതേസമയം, നാല് മാസം മുമ്പ് നടന്നൊരു ഉദ്ഘാടന പരിപാടിയിൽ വച്ചുണ്ടായ സംഭവമാണ് ബോബി ചെമ്മണ്ണൂരുമായുള്ള പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ഹണി റോസ് പറയുന്നത്. നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു. അഞ്ചോ ആറോ തവണ ഈ വ്യക്തിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ നാല് മാസം മുമ്പ് പങ്കെടുത്ത പരിപാടിയിലാണ് ബുദ്ധിമുട്ട് ഉണ്ടായത്.

പല ഡയലോഗുകളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളും ചാനലുകാരും അവിടെ ഉണ്ടായിരുന്നു. അപ്പോൾ പ്രതികരിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ഞാൻ പറഞ്ഞത് നല്ല രീതിയിലാണെന്നും മോശമായി ചിന്തിച്ചത് നിങ്ങളുടെ കുഴപ്പം മാത്രമാണ് എന്നാകും. പരിപാടിയ്ക്ക് ശേഷം മാനേജരെ വിളിച്ച് ഈ പെരുമാറ്റം മോശമായിപ്പോയി എന്നും ഈ പ്രസ്താനവുമായി ഇനി സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അറിയിച്ചിരുന്നു.

അത് കഴിഞ്ഞും ഞാൻ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പുണ്ടായൊരു പരിപാടിയിൽ, ഇദ്ദേഹത്തിന്റെ ബ്രാന്റുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയിൽ, ഇദ്ദേഹവും വരുന്നുണ്ടെന്ന് ഞാൻ അറിയുന്നത് തലേദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോ കണ്ടപ്പോഴാണ്. ആ വീഡിയോയിലും എന്റെ ശരീരത്തെക്കുറിച്ച് അനാവശ്യം പറയുന്നുണ്ട്. ഇദ്ദേഹം ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ പരിപാടി കമ്മിറ്റ് ചെയ്യുമായിരുന്നില്ല. പക്ഷെ കമ്മിറ്റ് ചെയ്തതിനാൽ പിന്മാറാൻ സാധിക്കില്ല. ആ പരിപാടിയിലും ഇദ്ദേഹം മോശം പരാമർശങ്ങൾ നടത്തിയെന്നുമാണ് ​ഹ​ണി റോസ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :