ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തിൽ അല്ല ഞാൻ, നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്, ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല; ഹണി റോസ് ‌

കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന് കോടതി ജാമ്യം നിഷേധിച്ചത്. ഇതിന് പിന്നാലെ ഹണി റോസ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തിൽ അല്ല ഞാൻ. നിർത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്.ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ ഞാൻ ആഹ്ലാദിക്കുകയും ഇല്ല.

ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനിൽ പോകാൻ ഉള്ള അവസ്‌ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു…നമ്മുടെ നിയമവ്യവസ‌ഥക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും… എന്നാണ് ഹണി റോസ് കുറിച്ചത്.

ഇന്നലെ, എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബോബിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഇഷ്ടമുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനത്തിനെത്തുമ്പോഴുള്ള ആൾക്കൂട്ടവും അവരോട് സംസാരിക്കുന്നതുമെല്ലാം തനിക്കിഷ്ടമാണെന്ന് ഹണി നേരത്തെ പറഞ്ഞിട്ടുണ്ട്. പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള നടിമാർ ഹണി റോസിന് ഇപ്പോഴത്തെ വിഷയത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. പൊതുവെ തന്നെക്കുറിച്ച് വരുന്ന മോശം കമന്റുകളെ ഹണി റോസ് അവഗണിക്കാറായിരുന്നു പതിവ്.

Vijayasree Vijayasree :