ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷൻ എന്ന് പറഞ്ഞിട്ട് ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല..ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേർന്നതല്ല.. – ഫ്‌ളവേഴ്‌സ് ചാനലിനെതിരെ ഹണി റോസ്

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷൻ എന്ന് പറഞ്ഞിട്ട് ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല..ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേർന്നതല്ല.. – ഫ്‌ളവേഴ്‌സ് ചാനലിനെതിരെ ഹണി റോസ്

Chalakkudikaran_Changathi

കലാഭവൻ മണിയുടെ ജീവിതം പറയുന്ന വിനയൻ ചിത്രം ,ചാലക്കുടിക്കാരൻ ചങ്ങാതി സെപ്തംബര് 28 നു റിലീസിന് ഒരുങ്ങുകയാണ്. മണിയായി സെന്തിൽ വേഷമിടുന്ന ചിത്രത്തിൽ ഹണി റോസും ഒരു പ്രദധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവർസ് ചാനലിൽ എത്തിയ ഹണി റോസ് തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു . രണ്ടു എപ്പിസോഡായി കാണിച്ച പരിപാടിയിൽ ചിത്രത്തെ പറ്റി പറഞ്ഞ ഒരു കാര്യങ്ങളും വന്നില്ല എന്ന് ഹണി പറയുന്നു.

ഹണി റോസിന്റെ ഫേസ്ബുക് പോസ്റ്റ്

മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്‌‌…
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാൻ അഭിനയിച്ച സിനിമക്കു പ്രമോഷൻ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേർന്നതല്ല.. സത്യത്തിൽ എനിക്കൊത്തിരി വിഷമം തോന്നി..

honey rose against flowers channel

Sruthi S :