നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം വാർത്തയായത്. പിന്നാലെ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. നിവധി പേരാണ് ഇതിൽ പ്രതികരണവുമായും രംഗത്തെത്തിയിരുന്നത്.
വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു പലപ്പോഴും ഹണിയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. എന്നാൽ അതൊക്കെ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ ആണെന്ന് പറഞ്ഞ നടി വിമർശകരുടെ വായ അടപ്പിച്ചിരുന്നു. ഹണി റോസിനെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിഗും മറ്റും നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴും താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്.
ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി എല്ലാം തുറന്ന് പറഞ്ഞത്. ഒപ്പം നടി വിവാഹിതയാകുന്നുവെന്ന വാർത്തകളോടും സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ചും പ്രണയ രഹസ്യത്തെ കുറിച്ചുമെല്ലാം താരം മറുപടി നൽകി.
സിനിമയിൽ ഉള്ളവരോട് പ്രണയം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഹണി നൽകിയ ഉത്തരം. മമ്മൂക്ക, ലാൽ സാർ എന്നിങ്ങനെ മലയാള സിനിമയിൽ പലരോടും തനിക്ക് ആരാധനയുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. സ്ത്രീ -പുരുഷ സമത്വത്തെ കുറിച്ചുള്ള നിലപാടിനെ കുറിച്ച് നടി പറഞ്ഞതിങ്ങനെയായിരുന്നു, എന്റെ ജീവിതത്തിൽ ഒരിക്കലും ആപ്ലിക്കബിൾ ആയിട്ടുള്ള ചോദ്യമല്ലത്.
കാരണം എന്റെ വീട്ടിൽ ഞാനും എന്റെ അച്ഛനും അമ്മയും ഒരുമിച്ചാണ് ഒരു തീരുമാനം എടുക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഒരു പുരുഷൻ എന്റെ തലയിൽ കയറി നിന്ന് ഭരിക്കുന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല. ജീവിതത്തിൽ സമത്വത്തിനും ബഹുമാനത്തിനും ഒരുപാട് വില കൽപ്പിക്കുന്നയാളാണ് ഞാൻ എന്നും നടി പറഞ്ഞു.
നടി ഹണി റോസ് വിവാഹിതയാകുന്നുവെന്ന വാർത്തയോടും നടി പ്രതികരിച്ചു, ഉണ്ടാവട്ടെ, ഭാവിയിൽ ഉണ്ടാവട്ടെ, അമ്മയ്ക്ക് ഭയങ്കര ആഗ്രഹമാണ്. എന്നെ സംബന്ധിച്ച് നല്ലൊരാൾ ജീവിതത്തിലേയ്ക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, പക്ഷെ ആ നല്ലൊരാളിലാണ് സന്തോഷം കിടക്കുന്നത് മുഴുവൻ. എങ്ങനെ നല്ലൊരാളെ കണ്ടെത്തുമെന്നതാണ് ചോദ്യം.
ബുദ്ധിമുട്ടിക്കുന്ന, ഒരു ടോക്സിക് ബന്ധത്തിൽ തുടർന്ന് പോകാൻ പറ്റുന്നൊരാളെ അല്ല ഞാൻ. എനിക്ക് എന്റെ സ്വഭാവം നന്നായി അറിയാം. ഏറ്റവും സന്തോഷവും സമാധാനവും രുന്ന ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള വളരെ തുറന്ന മനസുള്ള ആളെ മാത്രമേ എനിക്ക് ജീവിത്തിലേക്ക് സ്വീകരിക്കാൻ പറ്റൂ. ഇതുവരെ ജീവിതത്തിൽ അങ്ങനെയൊരാൾ ഇല്ല.
അങ്ങനെയൊരാളെ കണ്ട്, ഇയാളാണ് എന്റെ ജീവിതത്തിലേക്ക് വരേണ്ടതെന്ന് നൂറ് ശതമാനം ബോധ്യപ്പെട്ടാലെ നോക്കുകയുള്ളൂ. ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. അതിന്റെ വിരഹം അനുഭവിച്ചിട്ടുണ്ട്. വളരെ ജെനുവിനായിട്ടുള്ള, സിമ്പിളായിട്ടുള്ള വ്യക്തിയായിരിക്കണം. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള വ്യക്തിയുമായൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല.
നമ്മുടെ ബിപി കൂട്ടുന്ന ആളെ ജീവിതത്തിലേക്ക് എടുക്കാനാകില്ല. ഞാൻ സമാധാനം വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്. മലയാളി ആണുങ്ങൾ ഹിപ്പോക്രാറ്റ്സ് ആണെന്ന് കരുതുന്നില്ല. എന്റെ പാട്ണർ മലയാളി ആണെന്ന നിർബന്ധവും എനിക്ക് ഇല്ല. ഈ വിവാദങ്ങൾക്കിടയിൽ വന്നൊരു ചർച്ചയാണ് മലയാളി പുരുഷൻമാരുടെ ലൈം ഗിക ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്നു, അങ്ങനെയുള്ള വസ്ത്രം ധരിക്കുന്നുവെന്നൊക്കെ.
ഞാൻ എത്രയോ വർഷങ്ങളാണ് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നു. ഇവിടെയൊക്കെ നിരവധി പുരുഷൻമാരെ ഞാൻ കണ്ടിട്ടുണ്ട്. അവർക്കൊന്നും ഇങ്ങനെയൊരു ദാരിദ്ര്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ കുറച്ചാളുകൾ ഒരു സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിച്ചാണ് പറയുന്നത്. സമൂഹത്തിൽ വളരെ മാന്യരായിട്ടുള്ള, സത്രീകളോട് നന്നായി പെരുമാറാൻ അറിയുന്ന ധാരാളം പുരുഷൻമാരുണ്ടെന്നും നടി വ്യക്തമാക്കി.
അതേസമയം, നാല് മാസം മുമ്പ് നടന്നൊരു ഉദ്ഘാടന പരിപാടിയിൽ വച്ചുണ്ടായ സംഭവമാണ് ബോബി ചെമ്മണ്ണൂരുമായുള്ള പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ഹണി റോസ് പറയുന്നത്. നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു. അഞ്ചോ ആറോ തവണ ഈ വ്യക്തിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
പക്ഷെ നാല് മാസം മുമ്പ് പങ്കെടുത്ത പരിപാടിയിലാണ് ബുദ്ധിമുട്ട് ഉണ്ടായത്. പല ഡയലോഗുകളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളും ചാനലുകാരും അവിടെ ഉണ്ടായിരുന്നു. അപ്പോൾ പ്രതികരിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ഞാൻ പറഞ്ഞത് നല്ല രീതിയിലാണെന്നും മോശമായി ചിന്തിച്ചത് നിങ്ങളുടെ കുഴപ്പം മാത്രമാണ് എന്നാകും.
പരിപാടിയ്ക്ക് ശേഷം മാനേജരെ വിളിച്ച് ഈ പെരുമാറ്റം മോശമായിപ്പോയി എന്നും ഈ പ്രസ്താനവുമായി ഇനി സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അറിയിച്ചിരുന്നു. അത് കഴിഞ്ഞും ഞാൻ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പുണ്ടായൊരു പരിപാടിയിൽ, ഇദ്ദേഹത്തിന്റെ ബ്രാന്റുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയിൽ, ഇദ്ദേഹവും വരുന്നുണ്ടെന്ന് ഞാൻ അറിയുന്നത് തലേദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോ കണ്ടപ്പോഴാണ്.
ആ വീഡിയോയിലും എന്റെ ശരീരത്തെക്കുറിച്ച് അനാവശ്യം പറയുന്നുണ്ട്. ഇദ്ദേഹം ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ പരിപാടി കമ്മിറ്റ് ചെയ്യുമായിരുന്നില്ല. പക്ഷെ കമ്മിറ്റ് ചെയ്തതിനാൽ പിന്മാറാൻ സാധിക്കില്ല. ആ പരിപാടിയിലും ഇദ്ദേഹം മോശം പരാമർശങ്ങൾ നടത്തിയെന്നുമാണ് ഹണി റോസ് പറഞ്ഞിരുന്നത്.
അതേസമയം, അടുത്തിടെ നടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഹണി റോസ് എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ ഹണി എന്ന് വിളിക്കാറുണ്ട്. ധ്വനി എന്ന് വിളിക്കുമ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴും വേറെ വേറെ പേരുകളാണ് വിളിച്ചത്.
ഓരോ സ്ഥലത്ത് ചെല്ലുമ്പോൾ ഓരോ പേരാണ് തനിക്ക് എന്നാണ് ഹണി റോസ് പറയുന്നത്. ‘എവിടെ ചെന്നാലും അവരൊക്കെ ഓരോ പേര് എനിക്ക് തരും. ഇപ്പോ ഒന്നും ഇല്ല. സൗന്ദര്യ എന്ന പേര് എവിടെയൊ ഉണ്ടായിരുന്നു. കന്നഡത്തിൽ ഹംസിനി എന്നാണ് പേര്. എനിക്ക് തന്നെ ഇപ്പോ ഓർമ്മയില്ല ആ പേരുകൾ. അങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട് എന്നും ഇപ്പോൾ ഹണി റോസ് എന്ന് മാത്രമാണ് പേര് എന്നും നടി പറഞ്ഞു.
അച്ഛനും അമ്മയും ഭയങ്കരമായിട്ട് ആലോചിച്ചിട്ട് ഇട്ട പേരാണ്. വീട്ടില് പൊന്നു എന്നാണ് വിളിക്കുന്നത്. പിന്നെ ഇടയ്ക്ക് ഷാരോൺ എന്ന പേരും ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വർഗീസ് എന്നാണ് മുഴുവൻ പേര്. റോസും വർഗീസും അമ്മയും അച്ഛനുമാണ്. വർഗീസ് എന്നത് ഇപ്പോഴും പേരിന്റെ കൂടെയുണ്ട്. എന്നാൽ എല്ലാവരും വിളിക്കുന്നത് ഹണി റോസ് എന്നാണ്’.
എനിക്ക് ആദ്യം ഇഷ്മില്ലായിരുന്നു ഈ പേര്. പേരുണ്ടാക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു. 9ാം ക്ലാസിൽ പഠിച്ചിരുന്ന സമയത്താണ് സിനിമയിൽ അവസരം ലഭിച്ചത്. വിനയൻ സാറിന്റെ ലൊക്കേഷനിൽ പോയി കണ്ടിരുന്നു. ഇപ്പോൾ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സാർ ബോയ്ഫ്രണ്ടിലേക്ക് വിളിച്ചത്.
നായികയാവണമെന്നായിരുന്നു തുടക്കത്തിലേ ആഗ്രഹിച്ചത്. ഓഡീഷനിലൂടെയായാണ് വിനയൻ സാർ അവസരം തന്നത്. അതിന് ശേഷമായി തമിഴിൽ അഭിനയിച്ചിരുന്നു. അത്രയധികം അവസരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സ്വന്തം നാടായ തൊടുപുഴ തന്നെയാണ് ഇപ്പോഴും ഇഷ്ടമുള്ളത്.
കുടുംബത്തിലാരും സിനിമയിൽ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമയിൽ വന്നതിന് ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. സ്ട്രഗിളിങ് ടൈമിൽ നമ്മളെ ചൂഷണം ചെയ്യാൻ ആളുണ്ടാവും. ഫിസിക്കലിയുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.
മാനസികമായി പലരും തളർത്തിയിട്ടുണ്ട്. പല കമന്റുകൾ കേട്ടപ്പോഴും ഷോക്കായിട്ടുണ്ട്. ഒരു സിനിമയിൽ ജോലി ചെയ്തിരുന്ന സമയത്താണ് എന്റെ കോൺഫിഡൻസ് കളയുന്ന സംഭവം വന്നത്. ആദ്യത്തെ ഷെഡ്യൂളിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകൻ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങിയത്. ഞാൻ പ്രതികരിച്ചിരുന്നില്ല.
ഷൂട്ടിനിടയിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ നന്നായി ചീത്ത വിളിക്കുമായിരുന്നു. നിർമ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനാവുമായിരുന്നില്ല. ആ സിനിമ നന്നായി പോയിരുന്നില്ല. ആ സംഭവത്തിൽ നിന്നും റിക്കവറാവാൻ കുറേ സമയമെടുത്തു. എന്റെ കോൺഫിഡൻസിനെ വല്ലാതെ ബാധിച്ച കാര്യമായിരുന്നു ഇത്.
ആ സമയത്ത് അമ്മയിൽ ജോയിൻ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കിൽ ആരും എന്നോട് അങ്ങനെ പെരുമാറില്ല. സിനിമ ചെയ്യാനാവുന്നത് വലിയ അനുഗ്രഹമായാണ് കാണുന്നത്. വിവാഹശേഷവും അഭിനയത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊക്കെ നോക്കിയേ കല്യാണം നടത്തുള്ളൂ.
ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം ചെയ്യില്ല. എന്തിനാണ് പലരും വിവാഹശേഷം അഭിനയം നിർത്തുന്നതെന്ന് മനസിലാവുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ഇന്റിമേറ്റ് സീനുകൾ ചെയ്തതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള രംഗങ്ങൾ ദുരുപയോഗം ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ചെയ്യാൻ പോവുന്ന കാര്യത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുക.
ആ സീൻ മാത്രം കട്ട് ചെയ്ത് പ്രമോയ്ക്ക് ഉപയോഗിച്ചതായിരുന്നു. വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്. സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോൾ ആ സീനിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഈ രംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കിയത്. ആ സിനിമയുടെ ടാഗിൽ പോലും ഇക്കാര്യമുണ്ടായിരുന്നു. പ്രൊഡ്യൂസർ സൈഡിൽ നിന്നും സംഭവിച്ച വീഴ്ചയാണ് അതെന്നായിരുന്നു സംവിധായകൻ പറഞ്ഞത്.