ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.

എഴുത്തുകാര്‍ ആവശ്യപ്പെടുന്ന ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധിഘട്ടത്തില്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിര്‍മാണക്കമ്പനികളുടെ നിലപാട്.

എഴുത്തുകാര്‍ക്ക് പിന്തുണയുമായി ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തെത്തി. അമേരിക്കയിലെ വിനോദവ്യവസായത്തിന് സമരം വന്‍തിരിച്ചടിയാകും. ടെലിവിഷന്‍ പരിപാടികള്‍ നിര്‍ത്തിവെക്കേണ്ടിവരും. സിനിമകളുടെ റിലീസുകളും വൈകും.

2007ലും സമാനമായ സമരം അമേരിക്കയില്‍ നടന്നിരുന്നു. 100 ദിവസം നീണ്ടുനിന്ന എഴുത്തുകാരുടെ സമരത്തെത്തുടര്‍ന്ന് അന്ന് 200 കോടി ഡോളറാണ് (ഏകദേശം 16,351 കോടി രൂപ) നഷ്ടമുണ്ടായത്.

നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ എഴുത്തുകാര്‍ക്ക് വരുമാനവും കൂടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ചെലവുചുരുക്കി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍.

Vijayasree Vijayasree :