സെക്ഷ്വലായി ആയി കാണുന്നതെങ്കിൽ നിങ്ങളുടെ കണ്ണിലെ തെറ്റ്; വീഡിയോ കണ്ട് കുരുപൊട്ടുന്നവരോട് പൊട്ടിത്തെറിച്ച് ഹിമ ശങ്കർ

സ്വന്തം അർധ നഗ്‌ന മേനിയിൽ കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയ രഹ്ന ഫാത്തിമയാണ് മാധ്യമങ്ങളിലടക്കം ചർച്ച വിഷയം. ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം യൂട്യൂബിൽ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത് രഹ്നയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെപ്പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്. ഈ ഒരു സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ബിഗ് ബോസ്സ് ഷോയിലൂടെ വിവാദ താരമായി മാറിയ ഹിമ

‘രഹ്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പലർക്കും അത് സെക്ഷ്വൽ ആയി തോന്നുന്നു.. എന്നാൽ തനിയ്ക്ക് സെക് ഷ്വാലിറ്റിയായി അനുഭവപ്പെടുന്നില്ല. ഇത് സെക്ഷ്വലായി പോകുമെന്നുള്ള ഭയമാണ് ജനങ്ങക്ക് ഉള്ളതെന്നും ഹിമ ശങ്കർ മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രതേക അഭിമുഖത്തിൽ തുറന്ന് പറയുന്നു

‘അൻപത് വർഷം പുറകിലോട്ട് ചിന്തിച്ച് നോക്കൂ. ആ കാലഘട്ടത്തിൽ എത്ര സ്ത്രീകളുടെ മാറ നമ്മൾ കണ്ടിരിക്കുന്നു. ആരെങ്കിലും അതിനെ സെക്ഷ്വൽ ആയി കാണുന്നുണ്ടോ? ഒരു സാധനം മറച്ച് വെയ്ക്കുമ്പോളാണ് അത് സെക്ഷ്വൽ ആയി മാറുന്നത്. രഹ്ന ഫാത്തിമയുടെ ആ വീഡിയോ സെക്ഷ്വലായി ആയി കാണുന്നതെങ്കിൽ അത് നിങ്ങളുടെ കണ്ണിലെ തെറ്റാണെന്നാണ് രഹ്ന ഫാത്തിമയെ കണ്ട് കുരുപൊട്ടുന്നവരോട് ഹിമ പറയുന്നത്

ഒരു അമ്മയുടെമാറിലെ പാല് കുടിച്ചിട്ടാണ് മക്കൾ വളരുന്നത്. അമ്മയുടെ നഗന ശരീരത്തിൽ ചിത്രം വരയ്ക്കുന്നത് ഒരിക്കലും ഞാൻ സെക്ഷ്വലായി കാണുന്നില്ല. വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും എന്നാൽ ഇപ്പോൾ പൂർണ്ണമായും രഹ്നയെ ഞാൻ പിന്തുണയ്ക്കുന്നുവെന്നും ഹിമ പറയുന്നു

Noora T Noora T :