ബദരീനാഥിൽ തപ്തകുണ്ഡ് എന്ന സ്ഥലത്ത് കണ്ട അനുഭവം ഞെട്ടിച്ചു; അല്പ്പ വസ്ത്ര ധാരികളായ സ്ത്രീകൾ കുളിച്ച് കൊണ്ടിരിക്കുന്നു; രഹ്ന ഫാത്തിമയെ കണ്ട് കുരുപൊട്ടുന്നവരോട് ആ അനുഭവം തുറന്ന് പറഞ്ഞ് ഹിമ

രഹന ഫാത്തിമയുടെ ശരീരത്തിൽ സെക്സ് കാണുന്നവരോട് തുറന്നടിച്ച് ബിഗ് ബോസ് താരം ഹിമ ശങ്കർ. രഹ്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പലർക്കും അത് സെക്ഷ്വൽ ആയി തോന്നുന്നു.. എന്നാൽ തനിയ്ക്ക് സെക്ഷ്വാലിറ്റിയായി അനുഭവപ്പെടുന്നില്ലെന്നും, ഇത് സെക്ഷ്വലായി പോകുമെന്നുള്ള ഭയമാണ് ജനങ്ങക്ക് ഉള്ളതെന്നും ഹിമ ശങ്കർ മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു

വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും. എന്നാൽ ഇപ്പോൾ പൂർണ്ണമായും രഹ്നയെ ഞാൻ പിന്തുണയ്ക്കുന്നുവെന്നും ഹിമ പറഞ്ഞത് . അതെ സമയം തന്നെ രഹ്ന ഫാത്തിമയെ കണ്ട് കുരുപൊട്ടുന്നവരോട് ഹിമ തന്റെ ആ അനുഭവം തുറന്നു പറഞ്ഞു

‘അഭിനയം പോലെ തന്റെ മറ്റൊരു പാഷനാണ്‌ യാത്രകൾ. പല യാത്രകളും മുൻ കൂട്ടി പ്ലാൻ ചെയ്യുന്നതല്ല. എന്നാൽ ബദരീനാഥിൽ തപ്തകുണ്ഡ് എന്ന സ്ഥലത്ത് കണ്ട അനുഭവം തന്നെ ഞെട്ടിച്ചിരുന്നു. ഋഷികേശിൽ എത്തിയ താൻ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു. ബദരീനാഥിൽ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്. അവിടെ ചൂട് വെള്ളം നിറയുന്നൊരു തടാകവും. ആ തടാകത്തിൽ സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നു. അതിനു സമീപത്തായി തന്നെ സ്ത്രീകൾക്ക് കുളിക്കാനായി പ്രത്യേകം കുളിപ്പുരയും ഒരുക്കിയിട്ടുണ്ട്. എന്നാൽ എപ്പോഴും അതിന്റെ വാതിലുകൾ തുറന്നായിരുന്നു കിടന്നിരുന്നത്. അല്പ്പ വസ്ത്ര ധാരികളായ സ്ത്രീകളാണ്‌ അവിടേ കുളിക്കുന്നത്. ആരും മറ പുരയിലേക്ക് പോകുന്നുണ്ടായിരുന്നില്ല. ആരുടേയും തുറിച്ചു നോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു

അതെ സമയം തന്നെ ഒറീസയിലേക്ക് മററൊരു യാത്ര നടത്തിയിരുന്നു.. ഒരു ആർടിസ്റ്റിന്റെ വീട്ടിയിലായിരുന്നു താമസം അവിടുത്തെ സ്ത്രീകളാകട്ടെ മേൽവസ്ത്രം ധരിക്കാതെയാണ് നടക്കുന്നത്. അവർക്ക് ബ്രസിറ്റിനെ കുറിച്ച് വേവലാതിയില്ലെന്നും ഹിമ കൂട്ടിച്ചേർത്തു

Noora T Noora T :