അങ്ങനെ ബിഗ്‌ബോസ്സിൽ നിന്നും രജിത് എന്നന്നേക്കുമായി പുറത്തുപോയി.തിരിച്ചു വരുമെന്ന് പ്രേക്ഷകർ പ്രേതീക്ഷിച്ചിരുന്നെങ്കിലും ഒടുവിൽ പനിരാശ നൽകി. നിരവധി പേരാണ് രജിത്തിനെതിരെ ബിഗ്‌ബോസിൽ നടന്ന നെറികേടിനെതിരെ പ്രതികരി ച്ച് രംഗത്തെത്തിയത്.ഇപ്പോളിതാ ചില ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ഹിമ ശങ്കർ.
ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ചിരുന്നു ഹിമ ശങ്കര്‍. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു ഹിമ പറഞ്ഞത്. ലൈവ് വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസിന്റെ വായില്‍ പഴമായിരുന്നോ, ഈ നീതി കഴിഞ്ഞ വര്‍ഷം നടപ്പാക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ഹിമ ചോദിച്ചിരുന്നു. ഫേക്കായി നില്‍ക്കുന്നവര്‍ക്ക് വിജയിക്കാന്‍ പറ്റുന്ന ഷോയാണ് ബിഗ് ബോസ്. റിയലായി നില്‍ക്കുന്നവര്‍ ഔട്ടാവുമെന്നും താരം പറയുന്നു.
രജിത് എന്ന വ്യക്തിയോട് തനിക്ക് താല്‍പര്യമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഗെയിം സ്പിരിറ്റ് ഇഷ്ടമാണ്. മോഹന്‍ലാലിനോടോ ഏഷ്യാനെറ്റിനോടോ അല്ല തനിക്ക് ചോദിക്കാനുള്ളത് ബിഗ് ബോസ് ഷോയിലെ ഒഫീഷ്യല്‍സിനോടാണ്. എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പരിപാടി കാണിക്കുന്നത്. ഒരുസൈഡ് മാത്രമേ കാണിക്കുന്നുള്ളൂ. ഇപ്പോള്‍ ജനങ്ങള്‍ക്കും മനസ്സിലായിക്കാണും എന്താണ് ഈ പരിപാടിയെന്നും ഹിമ പറഞ്ഞിരുന്നു. ഹിമയുടെ കഴുത്തിന് സാബുമോന്‍ പിടിച്ചിട്ടും അദ്ദേഹത്തെ അന്ന് പുറത്താക്കിയില്ലല്ലോ ഈ വര്‍ഷം മാത്രമെന്താണ് ഇങ്ങനെയെന്ന വിമര്‍ശനങ്ങള്‍ നേരത്തെയും ഉയര്‍ന്നുവന്നിരുന്നു.
hima about rajith kumar