ഹീറോയായി തമിഴിലേയ്ക്ക് ; മദ്രാസ്കാരനായി ഷൈൻ; പ്രോമോ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ!!

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷൈൻ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ് ഷൈൻ. ബാലതാരമായാണ് ഷെയ്നിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന സിനിമയിലൂടെ നായകനുമായി. അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ഷെയ്ൻ നിഗം.

ഇപ്പോഴിതാ ഷൈനിനെ കുറിച്ചുള്ള പുതിയ വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഷൈൻ ഇനി തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിക്കുയാണ്. ദുൽഖർ സൽമാനാണ് ഷെയ്ൻ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രഖ്യാപിച്ചത്‌. ഷെയിൻ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര് ‘മദ്രാസ്കാരൻ’ എന്നാണ്. RDX എന്ന ആക്ഷൻ ത്രില്ലറിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ നേടിയ ഷൈനിന്റെ രംഗോലി എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹൻദാസ് ആണ് ‘മദ്രാസ്കാരൻ’ എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്‌. കലൈയരശൻ, നിഹാരിക കൊണ്ടേല എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി.ജഗദീഷ് ആണ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. സുന്ദരമൂർത്തി സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രസന്ന എസ് കുമാറാണ്. രസകരമായ അനൗൺസ്മെന്റ് വീഡിയോയോടെയാണ് മദ്രാസ്കാരൻ ടീം ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ചത്. കുമ്പളങ്ങി നെറ്റ്‌സ്, ഇഷ്‌ക്ക്, ഭൂതകാലം, ആർ. ഡി. എക്സ് തുടങ്ങിയ നിരവധി ചിത്രങ്ങൾ ഷെയ്‌നിന്റെ കരിയറിൽ മികച്ചതായുണ്ട്. ഈ ചിത്രവും കരിയറിൽ ഒരു നാഴികക്കലാകും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്‍സും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു.

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Athira A :