ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സിനിമാ മേഖലയെയും മലയാളികളെയും ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ച തന്നെ പുറത്തുവിട്ടത്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന തരത്തിലാണ് റിപ്പോർട്ട് തുടങ്ങുന്നത് തന്നെ. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, മാത്രമല്ല, സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. സഹകരിക്കുന്നവര്‍ക്ക് കോഡ് പേരുകള്‍ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും ഉൾപ്പെടുന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അരക്ഷിതര്‍ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മദ്യവും മയക്കുമരുന്നും ലഹരിയും സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു. ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരങ്ങൾക്കെതിരെ മാത്രമല്ല, പ്രമുഖ സംവിധായകർക്കെതിരെയും ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടുകളിൽ ഉണ്ട്.
വനിതാ താര സംഘടനയായ WCC എന്ന സംഘടനയിൽ അംഗത്വമെടുത്തുവെന്ന കാരണത്താൽ തന്നെ സിനിമകളിൽ നിന്ന് പുറത്താക്കുന്നു. wcc യിൽ നിന്ന് പ്രവർത്തിക്കുന്ന താരങ്ങൾക്ക് അവസരം കൊടുക്കരുതെന്ന് പുരുഷ താരങ്ങൾ തുറന്ന് പറഞ്ഞു. ഈ നടിമാരെ സിനിമയിൽ അഭിനയിപ്പിച്ചാൽ അമ്മയിലെ മുതിർന്ന താരങ്ങൾ അവരെ ചോദ്യം ചെയ്യുമെന്നും wcc യിൽ പ്രവർത്തിച്ച് സിനിമിലെ അനീതികളെ കുറിച്ച് പറഞ്ഞാൽ സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന് ഭീഷണി വന്നതായും റിപ്പോർട്ടിൽ പറയുന്നു.
wcc രൂപീകരിച്ച നടിയ്ക്ക് തന്നെ നേരിടേണ്ടി വന്നത് വലിയ ദുരന്തമാണെന്നും പറയുന്നു. സ്ത്രീകൾക്ക് മാത്രമല്ല, പ്രതികരിക്കുന്ന പുരുഷന്മാരെയും ഇവർ ഒതുക്കാറുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ക്രിമിനല്‍ ഒരു ബോഡിയും പരിശോധിക്കുന്നില്ല.
അത് സ്ത്രീകള്‍ക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയപ്പോള്‍ ഒരു നടപടിയും എടുത്തില്ലെന്നതാണ് ഏറ്റവും മോശപ്പെട്ട കാര്യം. അത്തരം സമീപനങ്ങള്‍ സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.