പീ ഡനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസം അതേ ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്നു, 17 റീ ടേക്കുകൾ‌, സംവിധായകന്റെ ചീത്തവിളി; നടിയ്ക്ക് അനുഭവിക്കേണ്ടി വന്നത്; റിപ്പോർട്ട് ഇങ്ങനെ

മലയാള സിനിമയിലെ അണിയറയിലെ ക്രൂതരകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തെത്തിയതോടെ സിനിമാലേകവും മലയാളികളും ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ മുഖം ഇങ്ങനെയാണോ എന്ന സംശയത്തിലാണ് പലരും. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.

പീ ഡനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസം അതേ ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി നടി മൊഴി നൽകി. തലേ ദിവസത്തെ ദുരനുഭവം തന്നെ മാനസികമായി തളർത്തിയെന്നും പിറ്റേന്ന് ഷോട്ട് എടുക്കുന്നതിനായി 17 റീ ടേക്കുകൾ‌ വരെ എടുക്കേണ്ടി വന്നുവെന്നുമാണ് നടി പറഞ്ഞത്. ഈ സാഹചര്യത്തിൽ സംവിധായകൻ നടിയെ ചീത്ത വിളിച്ചു.

പണം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്നും അതിനാൽ എല്ലാം സമർപ്പിക്കാൻ അവർ തയ്യാറാണെന്നുമുള്ള പൊതുബോധമുണ്ട്. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശത്താലാണെന്ന് സ്ത്രീകൾ വരുന്നതെന്ന് സിനിമയിലെ പുരുഷന്മാർ മനസ്സിലാക്കുന്നേയില്ല. സിനിമയിൽ അവസരം ലഭിക്കുന്നതിനായി ഏതൊരു പുരുഷന്റെ കൂടെയും കിടക്കുന്നവളാണെന്നാണ് ആണുങ്ങളുടെ പൊതുധാരണ.

നിരവധി സ്ത്രീകളും പുരുഷന്മാരും സൈബർ ആ ക്രമണത്തിന് വിധേയരാകുന്നുണ്ടെന്നും കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകി. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും അവരുടെ അ ശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അപമാനിക്കുമെന്ന് പരസ്യമായി ഭീ ഷണിപ്പെടുത്തി. വാട്‌സ് ആപ്പിലൂടെ ട്രോളുകൾക്ക് വിധേയരായി.

പരസ്യമായി ലൈം ഗിക ചുവയോടെ സംസാരിക്കുന്നു, സ്ത്രീ കലാകാരികളുടെ സോഷ്യൽമീഡിയ വാളുകളിൽ പുരുഷ ലിംഗത്തിന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നു, അവരെ ബ ലാംത്സംഗം ചെയ്യുമെന്ന് കമന്റ് ചെയ്യുന്നു എന്നത് അക്കമുള്ള അ ക്രമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെടുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അരക്ഷിതർ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മദ്യവും മയക്കുമരുന്നും ലഹരിയും സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു. ഏതാനും നിർമ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷൻ കൺട്രോളർമാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരങ്ങൾക്കെതിരെ മാത്രമല്ല, പ്രമുഖ സംവിധായകർക്കെതിരെയും ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടുകളിൽ ഉണ്ട്.

Vijayasree Vijayasree :