അവസരത്തിനായി മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന, ആ സാഹചര്യത്തിൽ കണ്ണടയ്ക്കുന്ന അമ്മമാരെ അറിയാം; ഹേമ കമ്മിറ്റിയ്ക്ക് മുന്നാകെ മൊഴി നൽകി നടി

സിനിമയിലെ ദുരനുഭവങ്ങൾ ആരോടും തുറന്ന് പറയാനാകാതെ വീർപ്പുമുട്ടി കഴിഞ്ഞിരുന്നുവെന്നാണ് ചില നടിമാർ പറഞ്ഞിരുന്നതെന്നെ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. മാതാപിതാക്കളുടെ എതിർപ്പ് മറികടന്നാണ് പലരും അഭിനയമോഹം കൊണ്ട് സിനിമയിലേക്ക് വരുന്നത്. മോശം അനുഭവങ്ങൾ വരുമ്പോൾ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിശബ്ദരായി പോകുകയാണ്.

സെ ക്‌സ് വേണമെന്ന് യാതൊരു മടിയുമില്ലാതെയാണ് ചിലർ സ്ത്രീകളോട് പറയുന്നത്. നടൻ, നിർമാതാവ്, സംവിധായകർ പ്രൊഡക്ഷൻ കൺട്രോളർ തുടങ്ങി സിനിമയിലെ ആരും ലൈംഗികാവശ്യവുമായി സമീപിച്ചേക്കാം. താൽപര്യമില്ലെന്ന് പറയുന്ന സ്ത്രീകളോട് അങ്ങനെ ചെയ്താൽ കൂടുതൽ അവസരം വാങ്ങിത്തരാമെന്നും പറയുന്നു. ഇത്തരത്തിൽ ചില പുതുമുഖ നടിമാർ‍ കെണിയിൽ വീഴുന്നു.

സിനിമയിലേക്ക് അവസരം നൽകി പ്രൊഡക്ഷൻ കൺട്രോളറോ മറ്റാരെങ്കിലുമോ സമീപിക്കുമ്പോഴോ അല്ലെങ്കിൽ അവസരം ചോദിക്കുമ്പോഴോ ആദ്യം പറയുന്നത് അഡ്ജസ്റ്റ്‌മെന്റിനും വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടി വരും എന്നാണ്. ഈ രണ്ട് വാക്കുകളും സിനിമാമേഖലയ്ക്ക് ഇന്ന് സുപരിചിതമാണ്. സിനിമയിൽ ഉയരങ്ങളിലെത്തണമെങ്കിൽ ഇത്തരത്തിൽ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലർ പറഞ്ഞതായി കമ്മിഷന് മുന്നിൽ ഒരു നടി മൊഴി നൽകി.

സിനിമയിൽ വിജയിച്ചവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് അവസരം തേടുന്നവരോട് ഇത്തരക്കാർ പറയും. അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകുന്ന ചിലർ സിനിമ മേഖലയിലുണ്ട്. മകൾ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന അത്തരത്തിലുള്ള സാഹചര്യത്തിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നിൽ മൊഴി നൽകിയ ഒരു നടി പറഞ്ഞു.

ഇതിന്റെയെല്ലാം വിഡിയോ, ഓഡിയോ ക്ലിപ്പുകൾ, വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എന്നിവ കമ്മിഷന് മുന്നിലെത്തിയിട്ടുണ്ട്. ലൈം ഗികമായി വഴങ്ങുന്നവർക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. ന ഗ്നത പ്രദർശിപ്പിക്കാൻ നടിമാർക്ക് മുകളിൽ സമ്മർദമുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക് സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. അതിക്രമം കാട്ടിയവരിൽ ഉന്നതരുണ്ട്.

പണത്തിന് വേണ്ടി സ്ത്രീകൾ എന്തും ചെയ്യുമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. പ്രശ്നക്കാരിയാണെന്ന് ഒരു നടിയെ മുദ്രകുത്തുമ്പോൾ പിന്നീട് അവർക്കാർക്കും അവസരം നൽകുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. സത്യം തുറന്ന് പറയാൻ ഭയമാണെന്നു റിപ്പോർട്ടിൽ പറയുന്നു.

Vijayasree Vijayasree :