ദുരിത പെയ്ത് ശക്തമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി

സംസ്ഥാനത്ത് ദുരിത മഴ പെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം വെള്ളപാച്ചിലില്‍ ഒലിച്ചു പോയി.400 മീറ്റർ നീളമാണ് ഈ പാലത്തിനുള്ളത് . തേജസ്വിനി പുഴയുടെ കുറുകെയുളള പാലം നീലേശ്വരം നഗരസഭയെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒന്നാണ്. ഏത് സമയത്തും തകര്‍ന്ന് വീഴുമെന്ന നിലയിലായിരുന്നു ഈ നടപ്പാലം.

2000 -ൽ അച്ചാംതുരുത്തി എന്ന ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവയുടെ സഹായത്തോടെ ഈ നടപ്പാലം നിര്‍മ്മിച്ചത്.

പ്രധാനമായും പാലത്തിന്റെ നിര്‍മ്മാണത്തിനായി കോണ്‍ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളുമാണ് ഉപയോഗിച്ചത്. പുതുതായി പണിത കോട്ടപ്പുറം – അച്ചാംതുരുത്തി റോഡ് പാലം കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുവെങ്കിലും അച്ചാംതരുത്തിയിലെ വലിയൊരു ഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്നത് ഈ നടപ്പാലം തന്നെയായിരുന്നു.

heavy rain- bridge fallen

Noora T Noora T :