ആരോഗ്യത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താന്‍ അവസരം നൽകി ദുബൈ നഗരസഭ; രാജ്യത്ത് ആദ്യം !!

ദുബൈയില്‍ ആരോഗ്യത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താന്‍ അവസരം. ഭക്ഷണശാലകളില്‍ വിളമ്പുന്ന ആഹാരത്തിന്റെ കലോറി മൂല്യം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി ദുബൈ നഗരസഭ. കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യത്ത് ഇതാദ്യമായാണ് ഒരു പ്രാദേശിക അതോറിറ്റി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് . 

തങ്ങള്‍ക്ക് ആവശ്യമുള്ളതും അനുയോജ്യവുമായ ഭക്ഷണമേതെന്ന് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അറിവും അവസരവും ലഭിക്കും എന്നതാണ് ഈ നടപടിയുടെ ഏറ്റവും വലിയ പ്രയോജനം. കൂടുതല്‍ മെച്ചപ്പെട്ടതും സന്തോഷകരവുമായ ജീവിതം എന്ന ദേശീയ പോഷകാഹാര അജണ്ട 2017 2021യുടെ ചുവടുപിടിച്ചാണ് തീരുമാനം.ഈ തീരുമാനം നടപ്പാക്കുന്നത് ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സുതാര്യമാക്കും. ആരോഗ്യത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താന്‍ ജനങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം ജനങ്ങളില്‍ എത്തിക്കുവാന്‍ ഭോജനശാലകളെ നഗരസഭ പ്രോത്‌സാഹിപ്പിക്കും. റസ്റ്ററന്റുകള്‍,

കഫരീറ്റിയകള്‍ എന്നിവിടങ്ങിലെല്ലാം ഈ വര്‍ഷം നവംബര്‍ മുതല്‍ പോഷകാഹാര മൂല്യങ്ങള്‍ വിശദീകരിച്ചുള്ള മെനു ലഭ്യമാവും. 

healthy food for mumbai people

HariPriya PB :