സ്‌ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങളേറെ !!

സ്‌ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങളേറെ !!

ചോക്ലേറ്റ് ഇഷ്ട്ടപ്പെടുന്നവരില്‍ കൂടുതലും സ്ത്രീകളാണ് ഉള്‍പ്പെടുന്നത്. ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് പലഗുണകളും ഉണ്ട്. ധാരാളം ചോക്ലേറ്റ് കഴിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മിലാനിലെ സാന്‍ റാഫലേ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചോക്ലേറ്റ് കൂടുതലായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക വികാരം കൂടുതലായിരിക്കും. മാത്രമല്ല അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ സംതൃപ്തി കണ്ടെത്താനും കഴിയുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍ ആന്‍ഡ്രിയ സലോണിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഇതിനെക്കുറിച്ച്‌ പഠനം നടത്തിയത്.

ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ചോക്ലേറ്റുകള്‍. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ ധാരാളം ഫോളിക്ക് ‌അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഇതിന് മുമ്ബും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് ഏറെ നല്ലതാണ്. ചോക്ലേറ്റ് വാങ്ങുമ്പോൾ കൊക്കോയുടെ അളവും മറ്റും പരിശോധിച്ച്‌ ഉറപ്പു വരുത്തിയിട്ട് വേണം വാങ്ങേണ്ടത്.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം ആര്‍ഗിന്‍ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഏറെ നല്ലതാണ്. ​ഗര്‍ഭപാത്രത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ ആരോ​ഗ്യം കിട്ടാനും ഡാര്‍ക്ക് ചോക്ലേറ്റ് ഏറെ ​സഹായിക്കും.

ഗര്‍ഭപത്രത്തില്‍ രക്ത ഓട്ടം കൂടുതലായി ഉണ്ടാകുമ്പോൾ ഭ്രൂണത്തിന് നല്ലരീതിയിലുള്ള വളര്‍ച്ചയും ഉണ്ടാകുന്നു. ഇരുമ്പ് , കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും ബീജത്തിന്റെ എണ്ണം നിലനിര്‍ത്താനും ഡാര്‍ക്ക് ചോക്ലേറ്റ് മുന്നിലാണ്.

Beautiful young brunette with long hair eating chocolate at home

Health benefits of dark chocolate in women

Abhishek G S :