ബിഗ് ബോസ്സിൽ നിന്നും ‘അയാൾ’ പുറത്തേയ്ക്ക്; പ്രതീക്ഷകൾ തകർന്നു; വമ്പൻ ട്വിസ്റ്റ്…..

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 82 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി വെറും പതിനെട്ട് ദിവസങ്ങൾ മാത്രമാണ് ഫൈനലിന് ഉള്ളത്. ഗ്രാന്റ് ഫിനാലയ്ക്ക് ഇനി മൂന്ന് ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ശനിയാഴ്ചത്തെ എപ്പിസോഡിൽ നന്ദനയാണ് പുറത്തുപോയത്. 12-മത്തെ ആഴ്ചയിലെ ആദ്യ എവിക്ഷനായിരുന്നു കഴിഞ്ഞത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ രണ്ട് മത്സരാർത്ഥികൾ പുറത്തുപോകാനുള്ള സാധ്യതയാണ് കാണുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സായിയും നോറയും പുറത്തുപോകാനാണ് സാധ്യത.

പക്ഷെ സിജോ സേഫ് ആയതുകൊണ്ട് തന്നെ സിജോ ഫാൻസ്‌ സായിക്ക് വോട്ട് ചെയ്യാനുള്ള സാധ്യതകളുണ്ട്, അതുപോലെ അർജുൻ എവിക്ഷനിൽ ഇല്ലാത്തതുകൊണ്ട് അർജുൻ ഫാൻസ് ശ്രീതുവിന് വോട്ട് ചെയ്യാനുള്ള സാധ്യതകളും ഏറെയാണ്. അതുകൊണ്ട് തന്നെ ഇത്തവണ നോറ പുറത്തുപോകാനുള്ള സാധ്യതകളാണ് കൂടുതൽ കാണുന്നത്. എന്തായാലും ഇന്നത്തെ എവിക്ഷൻ പ്രക്രിയയിൽ നിന്നും നോറ ആയിരിക്കുമോ അതോ മറ്റേതെങ്കിലും മത്സരാർത്ഥികളാണോ പുറത്തു പോകുന്നത് എന്നറിയാനാണ് ബിബി പ്രേക്ഷകരും കാത്തിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചുകൊണ്ട് നന്ദനയായിരുന്നു പുറത്തുപോയത്. എന്നാൽ ഈ ആഴ്ച്ച നന്ദന പുറത്താകുമെന്ന് ഏകദേശം ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ടിക്കറ്റ് ടു ഫിനാലെയിൽ നന്ദനയുടെ പ്രകടനങ്ങളും നന്ദന എവിക്ട ആകാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുമാത്രമല്ല മത്സരങ്ങൾ അവസാനിക്കാൻ പോകുന്ന ഈ സമയത്ത് പ്രേക്ഷകരുടെ വിമർശനങ്ങളും വെറുപ്പുകളും ഏറ്റുവാങ്ങിയ മത്സരാർത്ഥി എന്നുമാണ് നന്ദനയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.

അതേസമയം ജാസ്മിൻ ജാഫർ -അഭിഷേക് ശ്രീകുമാർ പോരാട്ടത്തിനാണ് സാധ്യതയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രവചനം. ടിക്കറ്റ് ടു ഫിനാലെ അഭിഷേക് വിജയിച്ചതോടെ അതിനുള്ള സാധ്യത ഏറെക്കുറെ ഉറപ്പായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച് ടിക്കറ്റ് ടു ഫിനാലെ ജയിച്ചവർ ആരും തന്നെ ബിഗ് ബോസ് കിരീടം ചൂടിയിട്ടില്ലെന്നും ആരാധകൻ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:- ‘ബീൻ ബാഗ് സ്റ്റാർ ടിക്കറ്റ് ടൂ ഫിനാലെ വിന്നർ ആയത് എന്തോ വലിയ സംഭവം ആയി ആഘോഷിക്കുന്ന ഫാൻസ്‌ അറിയാൻ. ടിക്കറ്റ് ടൂ ഫിനാലെ ജയിച്ചവർ ആരും ബിഗ്ഗ് ബോസ്സ് കപ്പ് എടുത്തിട്ടില്ല, ദില്ഷ എന്ന ആളെ കൊറേ വൃത്തികെട്ട മൂക്കമണ്ട അലവലാതി ഫാൻസ്‌ പിന്തുണച്ചത് കൊണ്ട് അവൾ കപ്പ് എടുത്തത് ഒഴിച്ച് നിർത്തിയാൽ.

ബീൻ ബാഗ് സ്റ്റാർ വെറും ഭാഗ്യവും ബിഗ്ഗ് ബോസിന്റ അനുഗ്രഹാശിസുകളോടെയുമാണ് ടിക്കറ്റ് ടൂ ഫിനാലെ നേടിയത് , അതുപോലെ തന്നെ ഫിനാലെയിൽ ഏറ്റവും ആദ്യം പുറത്താവുകയും ചെയ്യും. അവസാനം പ്രേക്ഷകരുടെ വോട്ടിംഗ് പിന്തുണയോടെ ജാസ്മിൻ കപ്പ് നേടുന്നതും അഭിഷേക് ഫിനാലെ വേദിയിലെ ബീൻ ബാഗിൽ ഇരുന്നു തന്നെ കാണും.

ജാസ്മിൻ ബിഗ്ഗ് ബോസിന് വേണ്ടി കൃത്യമായ ഹോംവർക്ക്‌ നടത്തിയാണ് ബിഗ്ഗ് ബോസ്സിലേക്ക് വന്നത് എന്നതിന് തെളിവ് കൂടെയാണ് ജയിക്കാമായിരുന്ന ടാസ്കുകൾ വരെ വിട്ട് കൊടുത്തു അവൾ ടിക്കറ്റ് ടു ഫിനാലെ നേടാതിരുന്നത്. ഇനി വരുന്ന ആഴ്ചകളിൽ ഫിനാലെ ജയിക്കാൻ വേണ്ട വോട്ടുകൾ നേടാനും വോട്ടിംഗ് ചെയ്യാൻ ഫാൻസിന് അവസരം ലഭിക്കുകയും ചെയ്യും.

കൂടാതെ വോട്ടിങ്ങിൽ ഒന്നാമത് തുടരുന്ന ജാസ്മിൻ ഇനി വരുന്ന ആഴ്ചയിൽ എങ്ങാൻ താഴോട്ട് പോയാലും ഫിനാലെ ആഴ്ചയിലേക്ക് അത് മെയ്ക്കപ്പ് ചെയ്ത് വീണ്ടും ഒന്നാമത് തുടരാനും ജാസ്മിന് സാധിക്കും. ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്’, പോസ്റ്റിൽ പറയുന്നു.

Athira A :