ഹാഷ്മി ദിലീപ് വിരോധിയല്ലേ എന്ന് രാഹുല്‍, മറുപടിയുമായി അവതാരകന്‍

മലയാളം ന്യൂസ് ചാനല്‍ അവതാരകരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ് ഹാഷ്മി താജ് ഇബ്രാഹിം. അദ്ദേഹത്തിന്റെ ചര്‍ച്ചകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത് പോലെ എളുപ്പമല്ല അതിന് മറുപടി നല്‍കുകയെന്നത് എന്ന് പറയുകയാണ് ഹാഷ്മി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹാഷ്ടമിയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ രാഹുല്‍ ഈശ്വറായിരുന്നു പരിപാടിയുടെ അവതാരകന്‍.

എഡിറ്റോറിയല്‍ പൊസിഷന്‍ ആദ്യം തന്നെ ഷൂട്ട് ചെയ്യുമ്പോള്‍ ചര്‍ച്ച പക്ഷപാതപരമാകില്ലേയെന്നായിരുന്നു ഹാഷ്മിയോടുള്ള രാഹുലിന്റെ ആദ്യ ചോദ്യം. ഇതിന് ഇല്ലയെന്നായിരുന്നു ഹാഷ്മി നല്‍കിയ മറുപടി. സ്‌ഫോടനാത്മകമായ ഇന്‍ട്രോ ഹാഷ്മിക്ക് അവകാശപ്പെട്ടതാണ്. അത് തയ്യാറാക്കാന്‍ എത്ര മിനിറ്റ് വേണം എന്നായിരുന്നു മറ്റൊരു ചോദ്യം ഇതിന് 20 മിനിറ്റ് കൊണ്ടാണ് ഇന്‍ട്രോകള്‍ തയ്യാറാക്കാറുള്ളതെന്ന് ഹാഷ്മി മറുപടി നല്‍കി.

കോവിഡ് സമയത്ത് ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ അവതാരകമായ ഹാഷ്മി നടത്തിയ ഇന്‍ട്രോ വലിയ രീതിയില്‍ വൈലായിരുന്നു. ദേശീയതലത്തിലടക്കമാണ് ഹാഷ്മിയുടെ അവതരണം അടയാളപ്പെടുത്തിയത്. എന്നാല്‍ ഒരേ സമയം വിമര്‍ശന വിധേയമാവുകയും അനുമോദിക്കപ്പെടുകയും ചെയ്ത ഇന്‍ട്രോ ആയിരുന്നു അതെന്ന് പറയുകയാണ് ഹാഷ്മി. ഗൗരവമുള്ള കാര്യം പ്രസക്തമുള്ള ചര്‍ച്ചകളാണ് തനിക്ക് താത്പര്യമെന്നും ചര്‍ച്ചകളില്‍ എഡിറ്ററിന്റെ നിലപാട് മറ്റൊന്ന് ആയത് കൊണ്ട് സ്വന്തം നിലപാട് ഒരിക്കലും മാറ്റയിട്ടില്ലെന്നും ഹാഷ്മി പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വറും ബൈജു കൊട്ടാരക്കരയും തമ്മില്‍ പരസ്പരം തര്‍ക്കിക്കുമ്പോള്‍ റീച്ച് കൂടാതിരിക്കാന്‍ ഇടപെട്ടിട്ടുണ്ടോയെന്നായിരുന്നു രാഹുലിന്റെ അടുത്ത ചോദ്യം. ഇതിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള ഹാഷ്മിയുടെ മറുപടി. ഹാഷ്മി ദിലീപ് വിരോധി അല്ലേയെന്ന് ഇടയില്‍ രാഹുല്‍ ചോദിച്ചപ്പോള്‍ അല്ലെന്നും ഹാഷ്മി ഉത്തരം നല്‍കി. തണുപ്പന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പലപ്പോഴും ഇടപെട്ട് പൊലിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഹാഷ്മി പറഞ്ഞു.

മുന്‍പ് ഹാഷ്മി നയിച്ച ഒരു ചര്‍ച്ചയ്ക്കിടെ അപ്രതീക്ഷിതമായി പാനലിസ്റ്റായ രാഹുല്‍ ഈശ്വര്‍ തോക്കെടുത്ത സംഭവം വിവാദമായിരുന്നു. 24 ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടയില്‍ തോക്കെടുത്ത് സ്വന്തം തലയ്ക്ക് നേരെ രാഹുല്‍ പിടിക്കുകയായിരുന്നു. ‘ ഈ തോക്കെടുത്ത് രാഹുല്‍ ഈശ്വര്‍ നമ്പൂതിരി എന്ന ഹിന്ദുവായ എന്റെ തലയില്‍ വെടിവെച്ചാല്‍ മുസ്ലീമായ ഹാഷ്മി മരിക്കില്ല’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഉടന്‍ തന്നെ അവതാരകനായ ഹഷ്മി താജ് ഇബ്രാഹീം വിഷയത്തില്‍ ഇടപെടുകയും രാഹുലിന്റെ ഈ നടപടിയില്‍ ചാനലിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ചാനല്‍ ഈ ഭാഗങ്ങള്‍ പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ താന്‍ ചെയ്തപ്പോള്‍ ഭയന്നിരുന്നോയെന്ന് രാഹുല്‍ അഭിമുഖത്തില്‍ ചോദിച്ചു.അപ്പോള്‍ വല്ലാത്തൊരു അവസ്ഥയായിരുന്നുവെന്നാണ് ഹാഷ്മി പ്രതികരിച്ചത്. ‘അതൊരു ഡ്രാമയായിരുന്നു. അതുകൊണ്ട് കട്ട് ചെയ്യാന്‍ പറ്റുമായിരുന്നില്ല. പക്ഷേ പ്രോത്സാഹിപ്പിക്കാനുമാകുമായിരുന്നില്ല. അത് കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ബുദ്ധിമുട്ടിയിരുന്നു’, എന്നും ഹാഷ്മി പറഞ്ഞു.

അടുത്തിടെ രാഹില്‍ ഈശ്വറിനെ കുറിച്ച് ബൈജു കൊട്ടാരക്കര പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചില ആളുകള്‍ ചര്‍ച്ചകളെ വഴി തിരിച്ച് വിടാന്‍ ശ്രമിക്കാറുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രം സംസാരിക്കുന്ന ആളുകള്‍ ഉണ്ട്. അങ്ങനെയൊരാളാണ് രാഹുല്‍ ഈശ്വര്‍. ഇയാള്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വരുമ്പോള്‍ ദിലീപ് കുറ്റം ചെയ്തിട്ടേയില്ലെന്നാണ് പറയുക. കാര്യങ്ങള്‍ കണ്ടത് പോലെയാണ് സംസാരിക്കുക.

അടുത്തിടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയ ചില പ്രതികരണങ്ങള്‍ ചിരിയുണര്‍ത്തുന്നതാണ്. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന് വേണ്ടി മുതലകണ്ണീര്‍ പൊഴിക്കുകയാണ് രാഹുല്‍. രണ്ട് വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുകയാണ് ബാലചന്ദ്രകുമാര്‍. എനിക്ക് ഒന്ന് പോയി കാണണമെന്ന് ഉണ്ട്, എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല, എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.എന്നാല്‍ അങ്ങനെ രാഹുല്‍ ബാലചന്ദ്രകുമാറിനെ സന്ദര്‍ശിക്കാന്‍ പോയാല്‍ രാഹുലിനെ ബാലചന്ദ്രകുമാറിന്റെ കുടുംബം ചൂലെടുത്ത് അടിക്കുമെന്ന് ഓര്‍മയിലിരിക്കട്ടെ എന്നുമാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.

Vijayasree Vijayasree :