അയച്ച മെസ്സേജ് മറുപടി ഇല്ലാതെ കിടക്കുന്നു….മരണമേ…. വല്ലാതെ പേടിപ്പെടുത്തുന്നു…. സുബിയെ ഓർത്ത് ഹരി പത്തനാപുരം

സുബി സുരേഷ് എന്ന അമൂല്യ കലാകാരിയെ നഷ്ടപെട്ട ഞെട്ടലിലാണ് കേരളം. ആദ്യം വാർത്ത കേട്ടവർ വിശ്വസിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ തന്നെയായിരുന്നു. സുബിയെ പരിചയമുള്ള ജീവിതത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവരാണ് ഇപ്പോൾ പ്രതികരണവുമായി എത്തുന്നത് . സുബിയെ കുറിച്ചുള്ള വിശേഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു നടിയുടെ അപ്രതീക്ഷിത മരണം.

ചികിത്സയിലായിരുന്നപ്പോൾ സുഹൃത്തുക്കൾ തന്നെയാണ് സുബിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്ത് എപ്പോഴും ഒപ്പമുണ്ടായിരുന്നത്. ഏറ്റവും അവസാനം ജാർഖണ്ഡിലേക്ക് യാത്ര പോയിരിക്കുകയായിരുന്നു താരം.അവിടെ നിന്നും മടങ്ങി എത്തിയ ഉടനെയാണ് താരം ആശുപത്രിയിൽ അഡ്മിറ്റായത്.

സുബിയെ കുറിച്ച് ജ്യോത്സ്യനും റിയാലിറ്റി ഷോ താരവുമായ ഹരി പത്തനാപുരം വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം എന്നാണ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു സുബി വിളിച്ചിരുന്നു എന്നും എന്നാൽ ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം

ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു സംസാരിച്ചത്….
പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു… സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു…. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണം എന്ന് പറഞ്ഞു….ചെല്ലാം എന്ന് ഉറപ്പും കൊടുത്തു….

പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു..
എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട്‌ മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട്
എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്..????

എന്ത് സമയം ആകും ചോദിക്കാൻ ഇരുന്നത്…????
മരണമേ…. വല്ലാതെ പേടിപ്പെടുത്തുന്നു….

Rekha Krishnan :