മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 50 വർഷത്തോളം സിനിമയിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറയിച്ച് സപഹപ്രവർത്തകർ.
“പ്രിയപ്പെട്ട ഹരിഹരപുത്രൻ സാറിന് ആദരാഞ്ജലികൾ. മലയാളത്തിൽ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ എഡിറ്റർ ആയിരുന്ന പുത്രൻ സാറിന്റെ ദേഹവിയോഗതത്തിൽ പ്രാർത്ഥനയോടെ”, എന്നാണ് അനുശോചനം അറിയിച്ച് കൊണ്ട് മധുപാൽ കുറിച്ചത്.
സുഖമോ ദേവി, പഞ്ചാബി ഹൗസ് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ.
മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.