മോഹൻലാൽ പങ്കെടുക്കുന്ന പരിപാടി വിലക്കണമെന്ന ജിദ്ദ പ്രവാസി കൂട്ടായ്മയുടെ പ്രചരണത്തിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമർശനവുമായി ഹരീഷ് എത്തിയത്. മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോർവിളിയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോർവിളിയാണ് ഈ ചിത്രത്തിലുള്ളത് …ഇവിടെ ഹിന്ദു സംഘപരിവാരം അവരുടെ ചൊൽപടിക്ക് നിൽക്കാത്ത കലാകാരൻമാർക്കെതിരെ നടത്തുന്ന അതെ മാനസികാവസ്ഥയിലുള്ള വർഗ്ഗീയ ഭ്രാന്ത്…ഇവർ രണ്ട് കൂട്ടരും പരസ്പരം എങ്ങിനെയാണ് വളമാവുന്നത് എന്ന് മത ഭ്രാന്തില്ലാത്ത ഏല്ലാ നല്ലവരായ മത വിശ്വാസികളും മനസ്സിലാക്കും എന്ന് തന്നെയാണ് ഏല്ലാ നല്ലവരായ മനുഷ്യരുടെയും പ്രതീക്ഷ…ഇവരിങ്ങനെ പരസ്പരം നാരങ്ങാവെള്ളം കൊടുത്ത് നമ്മളെ മനുഷ്യരല്ലാതാക്കാനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത് ….ജാഗ്രതൈ…(ഇസ്ലാം മതം എന്താണെന്നറിയുന്ന സൗദി സർക്കാറിന്റെ പൂർണ്ണ പിന്തുണയുള്ളതുകൊണ്ട് മോഹൻലാൽ എന്ന മഹാനടന്റെ പരിപാടി അവിടെ ഭംഗിയായി നടക്കും)…ലാലേട്ടനും സംഘത്തിനും ആശംസകൾ ….
hareesh perady