വെെറസ് സിനിമയെ വിമർശിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായല്ലോ..

ആഷിക്ക് അബു ചിത്രം വൈറസ് സിനിമയെ വിമർശിക്കാനുണ്ടായ കാരണം വ്യക്തമാക്കി നടൻ ഹരീഷ് പേരടി. സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോള്‍ മനസിലായിക്കാണുമെന്ന് േപരടി കുറിക്കുന്നു. കൊറോണയെ ചെറുക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചായിരുന്നു താരത്തിന്റെ പ്രതികരണം

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്…വൈറസ് സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോ മനസ്സിലായിക്കാണും

ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല…സത്യം പറയുന്നു എന്ന് മാത്രം…ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മൾ രേഖപ്പെടുത്തിയേ പറ്റു… സിനിമയായാലും, നാടകമായാലും, ചരിത്രമായാലും… അന്താരാഷ്ട്ര മാധ്യമങ്ങൾ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോൾ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്….നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി.. മുണ്ടയിൽ കോരന്റെ മകൻ.. പിണറായി വിജയൻ … ലാൽ സലാം സഖാവെ…

hareesh perady

Noora T Noora T :