സംഘടന അംഗത്വമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല, സ്ത്രീ പീ ഡനം വരെ ബാധകമല്ലെന്ന ധ്വനി ഇന്ത്യന്‍ ഭരണ ഘടന വിരുദ്ധം; ഹരീഷ് പേരടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതാരങ്ങളായ ഷെയിന്‍ നിഗത്തിനെതിരെയും ശ്രീനാഥ് ഭാസിയ്‌ക്കെതിരെയും സിനിമാ സംഘടനകള്‍ രംഗത്തെത്തിയ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. പിന്നാലെ ഇരുവരെയും വിലക്കിയതും ഏര്‍പ്പെടുത്തിയതും ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ

സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു…സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു…

പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചില്‍) ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണ്..

ചോദിക്കാനും പറയാനും പിന്നില്‍ ആളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും ആവാം എന്നും …സംഘടനകളില്‍ അംഗത്വം ഇല്ലാത്തവര്‍ എത്ര വലിയ കലാകാരന്‍മാര്‍ ആണെങ്കിലും ജനങ്ങള്‍ മനസ്സിലേറ്റിയവര്‍ ആയാലും നിങ്ങള്‍ സംഘടനയുടെ ഭാഗമല്ലെങ്കില്‍ ഒരു സംഘടനാ വാള്‍ നിങ്ങളുടെ തലക്ക് മുകളില്‍ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്…

ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണ് …അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച ഞാന്‍ ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു..കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം…ഹരീഷ് പേരടി.

Vijayasree Vijayasree :